തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സംവിധായകന്‍ ശങ്കര്‍ തന്നെ പുറത്ത് വിട്ടു. ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്‍റെ ക്ലിപ്പുകളാണ് 2 മിനിറ്റോളം നീളുന്ന വീഡിയോയില്‍ ഉള്ളത്.
ബാഹുബലിയെക്കാളും വലിയ സിനിമയായാണ് എന്തിരന്‍ 2 ഒരുങ്ങുന്നത്. എസ് എസ് രാജമൌലിയുടെ ബാഹുബലി സീരിയസോടെ ഷങ്കറിന് ഇന്ത്യന്‍ സിനിമയുടെ ഷോ മാന്‍ എന്ന വിശേഷണം നഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ ബാഹുബലിയുടെ മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ച് തന്നെയാണ് ഷങ്കര്‍ എന്തിരന്‍ 2 ആരംഭിച്ചത്.
ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് ഏകദേശം 400 കോടിയാണ് ബഡ്ജറ്റായി കേള്‍ക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.
എന്തിരനില്‍ ഐശ്വര്യ റായി നായികയായപ്പോള്‍ ആമി ജാക്സണ്‍ ആണ് രണ്ടാം ഭാഗത്തില്‍ നായികയാകുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.