കട്ടപ്പനയിലെ ഹൃതിക്ക് റോഷന് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ധര്മജന് ബോല്‍ഗാട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കാപ്പചീനോ. ധര്‍മജനൊപ്പം മലയാള സിനിമയിലെ യുവതാരങ്ങളും അണിനിരക്കുന്ന ചിത്രം കോമഡി ഫ്ലേവറില്‍ ആണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ മെയിക്കിങ് വീഡിയോയും ഗാനങ്ങളും കഴിഞ്ഞ ദിവസം മ്യൂസിക്ക് 24X7ന്റെ യൂടൂബ് ചാനല്‍ വഴി റിലീസ് ചെയ്യുകയുണ്ടായി. ഷൂട്ടിങ്ങിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് മെയിക്കിങ് വീഡിയോ തയ്യാറാക്കിയത്.
കാപ്പചീനോയിലെ 3 മനോഹര ഗാനങ്ങളുടെ ജൂക്ബോക്സ് ആണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഹസീനാ എസ്. കാനം രചിച്ച് വിനീത് ശ്രീനിവാസൻ ആലപിച്ച “ജന്നാ മേരി ജന്നാ”, വേണു വി ദേശം എഴുതി പി. ജയചന്ദ്രൻ പാടിയ “എങ്ങിനെ പാടേണ്ടു ഞാൻ”, റഫീഖ് അഹമ്മദിന്റെ രചനയിൽ നിവാസ് പാടിയ “കാതോർത്തു…” എന്നീ ഗാനങ്ങലാണ് ഈ ജൂക്ബോക്സില് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
.
പാനിംഗ് കാം ഫിലിംസിന്റെ ബാനറിൽ ഡോക്ടര്‍ സ്കോട്ട് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നൌഷാദ് ആണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.