വിജയ്‌യെ കേന്ദ്ര കഥാപാത്രമാക്കി ദേശീയ ചലച്ചിത്ര ജേതാവ് വംശി പൈഡിപള്ളി സംവിധാനം നിർവ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ്’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ട് ഇന്നലെ അണിയറപ്രവർത്തകർ. ‘രഞ്ജിതമേ’ എ്ന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്. വിജയ്‌യുടെയും രശ്‌മിക മന്ദനയുടെയും കിടിലൻ ഡാൻസ് ഗാനത്തിൽ കാണാനാവും. പതിമൂന്ന് മില്യൺ ആളുകളാണ് ഗാനം ഇതിനോടകം യൂ ട്യൂബിൽ കണ്ടത്. വിജയ്‌യുടെ ഗാനത്തിന് ആരാധകരോടൊപ്പം പ്രേക്ഷകരും വമ്പൻ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ്‌യും എംഎം മാനസിയും ചേർന്ന് ആലപിച്ച ഗാനത്തിന് എസ് തമനാണ് സംഗീതം പകർന്നിരിക്കുന്നത്. വിവേകിന്റെതാണ് വരികൾ. ഇതിന്റെ പ്രൊമോ സോങ് വമ്പൻ ഹിറ്റായിരുന്നു.
ഗാനം പ്രേക്ഷകർ ഏറ്റെടുത്തു എന്നതിനോടൊപ്പം ഗാനത്തിനെതിരെ ചില വിമർശനങ്ങളും പ്രേക്ഷകരിൽ നിന്നും ഉയരുന്നുണ്ട്. വിജയ്‌യുടെ മുൻ ചിത്രമായ ‘ബീസ്റ്റ്’ ലെ ‘അറബി കുത്ത്’ എന്ന ഗാനത്തിലുള്ള അതേ സ്‌റ്റെപ്പ് ഈ ഗാനത്തിലും ഉണ്ടെന്നുള്ളതാണ് പ്രധാന വിമർശനം. രണ്ട് ഗാനത്തിന്റെയും സ്റ്റെപ്പുകൾ ഒരുമിച്ച് വെച്ചുള്ള സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ‘രഞ്ജിതമേ’ ഗാനം ട്രെൻഡിങ്ങിലാണ്.
ഹരി, ആശിഷോർ സോളമൻ, സംവിധായകനോടൊപ്പം വംശി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ‘ശ്രീ വെങ്കടേശ്വര ക്രിയേഷൻസ്’ന്റെ ബാനറിൽ രാജു ശ്രീരിഷ് നിർമ്മിച്ച ചിത്രം 2023 പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഫാമിലി എന്റർടൈനറാണ്. വിജയ് രാജേന്ദ്രൻ എന്ന പേരിൽ വിജയ് ചിത്രത്തിൽ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.