[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ധ്യാൻ ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രം; വർഷങ്ങൾക്ക് ശേഷം റീവ്യൂ വായിക്കാം

പിന്നിട്ടു പോയ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രങ്ങൾ മലയാള സിനിമാ പ്രേമികളെ എന്നും ആകർഷിച്ചിട്ടുണ്ട്. അതിൽ തന്നെ പഴയ കാലഘട്ടത്തിലെ സിനിമാ ലോകത്തിന്റെ കഥ കൂടിയാകുമ്പോൾ അത് വല്ലാത്തൊരു ഗൃഹാതുരത്വവും സിനിമാ പ്രേമികൾക്ക് പകർന്നു നൽകുന്നു. ഇന്ന് റിലീസ് ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രം അത്തരത്തിലൊരു അനുഭവം പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണ്. പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീം പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം രചിച്ചതും വിനീത് ശ്രീനിവാസനാണ്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. നിവിൻ പോളി ഉൾപ്പെടെയുള്ള താരങ്ങളുടെ അതിഥി വേഷം ഈ ചിത്രത്തിന് മേൽ വലിയ പ്രതീക്ഷകളാണ് സൃഷ്ടിച്ചത്.

1970 കളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന മുരളി, ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന വേണു എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ ചിത്രം. 1970 കളിലെ കോടമ്പാക്കം സിനിമ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് സഞ്ചരിക്കുന്ന ഈ ചിത്രം പുതിയ കാലഘട്ടത്തിലെ സിനിമാ ലോകത്തിലെത്തിയാണ് നിൽക്കുന്നത്. അതിനിടയിൽ മേല്പറഞ്ഞ കഥാപാത്രങ്ങളുടെ വളർച്ചയും തളർച്ചയും സൗഹൃദവും പ്രണയവും എല്ലാം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നുണ്ട് സംവിധായകൻ. ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന പല പല കഥാപാത്രങ്ങളുടെ ജീവിതവും ഇതിൽ വിഷയമാകുന്നുണ്ട്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് വർഷങ്ങൾക്ക് ശേഷം പറയുന്നത്.

പ്രേക്ഷകന് ചിരിയും ആകാംഷയും വൈകാരികമായ അനുഭവവും ഒരേ സമയം പകർന്നു നൽകുന്ന ഒരു കംപ്ലീറ്റ് എന്റർടൈനറാണ് വിനീത് ശ്രീനിവാസൻ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെ വളരെ രസകരമായി ഒരുക്കിയ ഇതിന്റെ തിരക്കഥക്ക് അതിലും മികച്ച ഒരു ദൃശ്യ ഭാഷ സംവിധായകൻ എന്ന നിലയിൽ ചമച്ചപ്പോൾ വർഷങ്ങൾക്ക് ശേഷം ആദ്യാവസാനം പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന ഒരു ചിത്രമായി മാറി. ഗൃഹാതുരതയുണർത്തുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമൊരുക്കിയ വിനീത് ശ്രീനിവാസൻ രചിച്ച സംഭാഷണങ്ങളും പ്രേക്ഷകനെ കയ്യിലെടുത്തു. 1970 കൾ മുതലുള്ള കഥാ പരിസരവും കഥാപാത്രങ്ങളും വളരെ കയ്യടക്കത്തോടെ നമ്മുക്ക് മുന്നിൽ അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. ഏറെ രസകരവും മനസ്സ് നിറക്കുന്ന രീതിയിലുമാണ് സംവിധായകൻ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരിക്കുന്ന രീതിയിലും അവരുടെ കഥാപാത്രം രൂപീകരിച്ചിരിക്കുന്നതിലും വിനീത് പുലർത്തിയ കയ്യടക്കം വളരെ വലുതാണ്. സംഗീതവും ഡ്രാമയും കോമെഡിയും വൈകാരിക നിമിഷങ്ങളും സിനിമാ കാഴ്ചകളും ഗൃഹാതുരതയും എല്ലാം കൃത്യമായി ഉൾപ്പെടുത്തിയാണ് അദ്ദേഹം ഈ ചിത്രം രചിച്ചിരിക്കുന്നതും അതിനെ മനോഹരമായി ദൃശ്യവൽച്ചിരിക്കുന്നതും.

പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീം നടത്തിയ സ്വാഭാവികമായ പെർഫോമൻസ് ഈ ചിത്രത്തിന് വലിയ മുതൽക്കൂട്ടായിട്ടുണ്ട്. മുരളിയായി പ്രണവും വേണുവായി ധ്യാൻ ശ്രീനിവാസനും നടത്തിയത് അവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണെന്ന് തന്നെ പറയാൻ സാധിക്കും. വളരെയേ ഇളകിയാടി, അനായാസമായി പെർഫോം ചെയ്ത പ്രണവ് നിയന്ത്രിതാഭിനയത്തിലും ഞെട്ടിക്കുന്നുണ്ട്. അതുപോലെ വളരെ വൈകാരികമായ രംഗങ്ങൾ കൂടുതലുള്ള ധ്യാനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പല സ്ഥലങ്ങളിലും ഇവരുടെ കൂട്ടുകെട്ട്, മോഹൻലാൽ- ശ്രീനിവാസൻ ടീമിനെ ഓർമ്മിപ്പിച്ചു എന്നതും പോസിറ്റീവായി തന്നെ എടുത്തു പറയേണ്ട കാര്യമാണ്. നായികാ വേഷത്തിൽ എത്തിയ കല്യാണി പ്രിയദർശൻ മികച്ച പ്രകടനം നടത്തിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ, അശ്വത് ലാൽ, ദീപക് പറമ്പൊൾ, വൈ ജി മഹേന്ദ്ര, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ്, പൊള്ളാച്ചി രാജ, ഫാഹിം സഫർ, വിജയലക്ഷ്മി, ബിജു സോപാനം, രേഷ്മ സെബാസ്റ്റ്യൻ, ഉണ്ണി രാജ, ദർശന സുദർശൻ, കൃഷ്ണചന്ദ്രൻ, ശ്രീറാം രാമചന്ദ്രൻ, അഞ്ജലി നായർ, എ ആർ രാജ ഗണേഷ്, നന്ദു പൊതുവാൾ, ടി എസ് ആർ എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ നൽകി ചിത്രത്തെ കൂടുതൽ രസകരമാക്കി.

ഇവർക്കൊപ്പം എടുത്തു പറയേണ്ടത് അതിഥി വേഷത്തിലെത്തിയ നിവിൻ പോളിയുടെ പ്രകടനമാണ്. ഒരു വലിയ ഇടവേളക്ക് ശേഷമാണു നിവിൻ പോളിയെ ഇത്രയും മികച്ച കോമഡി ടൈമിംഗോടെ കാണാൻ സാധിച്ചത്. രണ്ടാം പകുതിയിൽ നിവിൻ ഉള്ള ഭാഗങ്ങൾ ഗംഭീരമായാണ് ഈ നടൻ കയ്യിലെടുത്തത്. പ്രേക്ഷകരുടെ കയ്യടി നേടിയ നിവിന്റെ ഡയലോഗ് ഡെലിവെറിയും ശരീര ഭാഷയുമെല്ലാം ഹർഷാരവങ്ങളോടെയാണ് ആരാധകരും സിനിമാ പ്രേമികളും സ്വീകരിച്ചത്.

അമൃത് റാം നാഥ് ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ മികച്ച ദൃശ്യങ്ങൾ ഒരുക്കിയ വിശ്വജിത് ചിത്രത്തിന് മാറ്റു കൂട്ടി. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗ് ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാതെ മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു പോയതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ് എന്ന് തന്നെ പറയാം. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് നിമേഷ് താനൂർ നിർവഹിച്ച കലാസംവിധാനം. 1970 കളിലെ കോടമ്പാക്കം തെരുവുകളും സിനിമ ലോകവും പുനർസൃഷ്ടിക്കുന്നതിൽ അദ്ദേഹം പുലർത്തിയ മികവാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായി നിൽക്കുന്നത്.

വർഷങ്ങൾക്ക് ശേഷം എല്ലാ അർഥത്തിലും പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ്. പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഹാസ്യ രംഗങ്ങളും നല്ല സംഗീതവും ആകാംഷ നിറഞ്ഞ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും നിറഞ്ഞ ഒരു ഗംഭീര സിനിമാനുഭവമെന്ന് നമ്മുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമായ ഒരു മികച്ച ചലച്ചിത്രകാഴ്ച്ചയാണ് ഈ ചിത്രം നമ്മുക്ക് സമ്മാനിക്കുന്നത്.

webdesk

Recent Posts

40 കോടിയിലേക്ക് മാർക്കോ; രണ്ടാം ഭാഗവും ഉറപ്പ് നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…

3 hours ago

മലയാളത്തിലെ ആദ്യ സൂമ്പി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…

3 hours ago

പോലീസ് വേഷത്തിൽ ആസിഫ് അലി!!ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ‘രേഖാചിത്രം ‘ ട്രൈലെർ

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…

3 hours ago

ഫോറൻസിക്കിന് ശേഷം ടോവിനോ -അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന “ഐഡന്റിറ്റി” ട്രെയ്‌ലർ!!

'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…

23 hours ago

വീക്കെൻഡിൽ തിയേറ്ററിൽ ചിരി പൂരം തീർത്ത് സുരാജ് ചിത്രം ; മികച്ച പ്രകടനം കാഴ്ചവെച്ച് ‘ഇഡി’

ക്രിസ്മസിന്‌ ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ്‌ മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…

1 day ago

കിടിലൻ നൃത്തവുമായി സുരാജ് വെഞ്ഞാറമൂട്; സൂപ്പർ ഹിറ്റ് ഫാമിലി ചിത്രം ‘ഇഡി’യിലെ സൈക്കോ സോങ് കാണാം

സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്‌. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…

1 day ago

This website uses cookies.