ഉദ്വേഗത്തിന്റെ നാൾവഴികളിലൂടെയൊരു ത്രസിപ്പിക്കുന്ന അന്വേഷണ യാത്ര; അന്വേഷിപ്പിൻ കണ്ടെത്തും റിവ്യൂ വായിക്കാം
ഉദ്വേഗത്തിന്റെ വഴികളിലൂടെ മനസ്സുകളെ കൊണ്ട് പോകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ എന്നും പ്രേക്ഷകർക്ക് പ്രീയപെട്ടവയായി മാറാറുണ്ട്. ആദ്യാവസാനം ആകാംഷ സമ്മാനിക്കുന്ന ഇത്തരം ചിത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ ബോക്സ് ഓഫീസിലും വലിയ വിജയമാണ് അവയെ കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ അത്തരമൊരു അനുഭവം സമ്മാനിച്ച് കൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയിരിക്കുകയാണ് ഡാർവിൻ കുര്യാക്കോസ് എന്ന നവാഗത സംവിധായകൻ. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാം രചിച്ചു, ടോവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തുമെന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഡാർവിൻ സംവിധാനം ചെയ്ത് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളായി വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരും ഇതിന്റെ ഭാഗമായിട്ടുണ്ട്.
ടോവിനോ തോമസ് അവതരിപ്പിക്കുന്ന ആനന്ദ് നാരായണൻ എന്ന പോലീസ് സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലൂടെയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 1980 കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം, രണ്ട് കൊലപാതക കേസുകളുടെ അന്വേഷണമാണ് രണ്ട് പകുതികളിലായി പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ലൗലി എന്ന ഒരു പെൺകുട്ടിയെ കാണാതായി എന്ന പരാതിയിൽ തുടങ്ങുന്ന അന്വേഷണത്തിൽ നിന്ന് ആദ്യാവസാനം ഉദ്വേഗഭരിതമായ, ചടുലമായ പോലീസ് അന്വേഷണങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. യഥാർത്ഥ പ്രതിയിലേക്ക് എത്തിച്ചേരുന്നതിനു മുൻപ് ആനന്ദ് നാരായണൻ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം മുന്നേറുന്നത്.
മികച്ച ടീസർ, ട്രൈലെർ എന്നിവ കണ്ട്, ആകാംഷാഭരിതരായി തീയേറ്ററുകളിലെത്തിയ പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന നിലയിൽ, വളരെ മികച്ച രീതിയിലാണ് ഡാർവിൻ കുര്യാക്കോസ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ആദ്യം തന്നെ, ഒരു രചയിതാവെന്ന നിലയിൽ ജിനു എബ്രഹാം പുലർത്തിയ കയ്യടക്കമാണ് ഏറ്റവും മികച്ച രീതിയിൽ ഈ ത്രില്ലർ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകനെ സഹായിച്ചതെന്ന് പറയാം. സാങ്കേതികപരമായും കഥാപരമായും വളരെ മികച്ച രീതിയിൽ ഈ ചിത്രത്തെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കാൻ ഡാർവിൻ എന്ന നവാഗത സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും ആകാംഷ നിറക്കുന്ന കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതോടൊപ്പം തന്നെ ആദ്യാവസാനം ആകാംഷയും ആവേശവും നില നിർത്താനും സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട്. സസ്പെൻസ് നില നിർത്തി ഒരു ത്രില്ലർ മൂഡിൽ കഥ പറയുമ്പോഴും, പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്ന വൈകാരിക ബന്ധം പകർന്നു നൽകാനും ഇവർക്ക് രണ്ടു പേർക്കും സാധിച്ചു എന്നിടത്താണ് അന്വേഷിപ്പിൻ കണ്ടെത്തും ഒരു വിജയമായി മാറുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഒരു ത്രില്ലറെന്ന നിലയിൽ ചിത്രത്തിന്റെ വേഗത കുറയുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. വളരെ റിയലിസ്റ്റിക്കായാണ് കഥ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ഇനിയെന്ത് എന്ന ആകാംഷ നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്നത്, എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കാൻ ഈ ചിത്രത്തെ സഹായിക്കുമെന്നുറപ്പ്.
ടോവിനോ തോമസ് എന്ന നടന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്ന ഒരു ഘടകം. ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തകർപ്പൻ പ്രകടനമാണ് ടോവിനോ ഇതിൽ കാഴ്ച വെച്ചത്. വളരെ സ്വാഭാവികമായും, ആ കഥാപാത്രം ആവശ്യപ്പെട്ട മിതമായ ശൈലിയിലും തന്റെ ശരീര ഭാഷ കൊണ്ട് വരാൻ ടോവിനോ തോമസിന് സാധിച്ചു. തന്റെ താരപദവി മാറ്റിവെച്ചുകൊണ്ട്, പൂർണ്ണമായും ഒരു നടനായി ടോവിനോ തിളങ്ങുന്ന ചിത്രം കൂടിയാണിത്. അദ്ദേഹത്തിനൊപ്പം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ദിഖ്, ഇന്ദ്രൻസ്, ബാബുരാജ്, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, സാദിഖ്, മധുപാൽ എന്നീ നടീനടന്മാരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. .
ഗൗതം ശങ്കർ ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ മൂഡിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചപ്പോൾ, സന്തോഷ് നാരായണൻ നൽകിയ പശ്ചാത്തല സംഗീതവും ഈ മികവിന്റെ തലം വലിയ രീതിയിൽ തന്നെ ഉയർത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടി വരും. അതോടൊപ്പം എഡിറ്റിംഗ് നിർവഹിച്ച സൈജു ശ്രീധരൻ ഒരിക്കൽ കൂടി മികവ് പുലർത്തിയപ്പോൾ, ഈ ചിത്രം ഒരിക്കലും പ്രേക്ഷകനെ അതിന്റെ താളം കൊണ്ടോ വേഗത കൊണ്ടോ മുഷിപ്പിച്ചില്ല.
മികച്ച രീതിയിൽ കഥ പറയുന്ന, സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത, ആവേശവും ആകാംഷയും നൽകുന്ന ഈ ചിത്രം, ത്രില്ലർ ചിത്രങ്ങളുടെ ആരാധകരെ എല്ലാ അർത്ഥത്തിലും തൃപ്തരാക്കുമെന്നുറപ്പാണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.