സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ഒരു മലയാള ചിത്രമാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ചർച്ച ചെയ്യുന്നത്. യുവ താരം സണ്ണി വെയ്ൻ, അലെൻസിയർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത അപ്പൻ എന്ന ചിത്രമാണ് സോഷ്യൽ മീഡിയ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുന്നത്. ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സണ്ണി വെയ്ൻ. നേരത്തെ സണ്ണി വെയ്ൻ നായകനായ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രം ഒരുക്കിയ മജു കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
അതിഗംഭീരം എന്നാണ് ഈ ചിത്രം കണ്ട പ്രേക്ഷകർ ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. ഇടുക്കിയിലെ കർഷക കുടുംബത്തിലെ, തന്നിഷ്ടക്കാരനായ, മക്കളെ സ്നേഹിക്കാത്ത ഒരപ്പന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇട്ടി എന്ന ഈ കഥാപാത്രം തളർന്നു കിടക്കുന്ന ഒരു കഥാപാത്രം കൂടിയാണ്. പൂർണ സമയം കട്ടിൽ കിടക്കേണ്ടി വന്നിട്ടും കുടുംബത്തിലെ സമാധാനം പരമാവധി കളയാൻ ശ്രമിക്കുന്ന അയാൾ ഒന്ന് മരിച്ചു കാണാനാണ് ആ കുടുംബത്തിലെ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അയാളുടെ സ്വത്തുക്കളുടെ പൂർണാവകാശം തങ്ങളുടെ പേരിലാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബത്തിൽ ഉള്ളവർ നീങ്ങുമ്പോൾ, അതൊരിക്കലൂം അവർക്ക് നൽകില്ല എന്ന വാശിയിലാണ് ഇട്ടി ജീവിക്കുന്നത്. ക്രൂരനായ ഇട്ടിയുടെ മരണത്തിനുവേണ്ടി ഒരു നാട് മുഴുവൻ ആഗ്രഹിക്കുന്ന രീതിയിലേക്കാണ് കഥ സഞ്ചരിക്കുന്നത്. ആ ആഗ്രഹം പ്രേക്ഷകരിൽ വരെ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
ഇട്ടിയുടെ മരണം എന്ന ആഗ്രഹം അയാളെ ആര് ഇല്ലാതാക്കും എന്ന ചിന്തയിലേക്ക് കൂടി ഓരോരുത്തരെയും നയിക്കുന്നതോടെ, ഡ്രാമയിൽ നിന്ന് ഈ ചിത്രം ത്രില്ലറിലേക്കു കൂടി വഴിമാറുന്നുണ്ട്. വളരെ വൈകാരികമായി കഥ പറയുന്ന ഈ ചിത്രം പിന്നീട് നമുക്ക് കാണിച്ചു തരുന്നത് ക്രൂരനായ, വൃത്തികെട്ട ഈ അപ്പൻ മരിക്കാൻ ഏവരും ആഗ്രഹിച്ചു കൊണ്ടിരിക്കെ മരണം എങ്ങനെയാണ് അയാളുടെ ജീവിതത്തിലേക്ക് എത്താൻ പോകുന്നതെന്നാണ്. ഇട്ടിയായി അലെൻസിയർ, മകൻ ഞ്ഞൂഞ് ആയി സണ്ണി വെയ്ൻ എന്നിവർ കാഴ്ചവെച്ച പ്രകടനമാണ് ഇതിന്റെ ഹൈലൈറ്റ്. രണ്ടു പേരും തങ്ങളുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് കാഴ്ച വെച്ചത്. കട്ടിലിൽ കിടന്നുകൊണ്ട് ശരീരം വേണ്ടത്ര ചലിപ്പിക്കാൻ സാധിക്കാതെ അലെൻസിയർ കാഴ്ച വെച്ച പ്രകടനത്തെ അതിഗംഭീരമെന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു. ഒരിക്കലും ഇട്ടിയെ പോലെ ആവരുത് എന്നാഗ്രഹിക്കുന്ന, ഇട്ടി കാരണം ഉണ്ടാകുന്ന ആത്മസംഘർഷം കൊണ്ട് തകർന്ന് പോകുന്ന മകനായി സണ്ണി വെയ്ൻ നൽകിയത് മനസ്സിനെ സ്പർശിക്കുന്ന പ്രകടനമാണ്. ഇവരെ കൂടാതെ ഇതിലെ ഓരോ അഭിനേതാക്കളും പ്രകടനം കൊണ്ട് ഞെട്ടിക്കുന്നുണ്ട്. അതിമനോഹരമായ ഈ പ്രകടനങ്ങൾക്കൊപ്പം പപ്പുവിന്റെ ഛായാഗ്രഹണവും, ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാത്തല സംഗീതവും, കിരണ് ദാസിന്റെ എഡിറ്റിംഗ് മികവും കൂടി ചേർന്നപ്പോൾ അപ്പൻ സാങ്കേതികമായും ഉയർന്ന നിലവാരം പുലർത്തുന്ന ചലച്ചിത്രാനുഭവം സമ്മാനിച്ചു.
അനന്യ എന്ന നടിയും പുതുമുഖ താരമായ രാധിക രാധാകൃഷ്ണനും വലിയ പ്രശംസ നേടുമ്പോൾ, അലെൻസിയർ, സണ്ണി വെയ്ൻ എന്നിവരെ പോലെ ഞെട്ടിക്കുന്ന പ്രകടനം നടത്തിയതു പോളി വിൽസനാണ്. അതിമനോഹരമായി ഈ പ്രമേയം അവതരിപ്പിച്ച സംവിധായകൻ മജു വലിയ കയ്യടിയാണ് അർഹിക്കുന്നത്. കഥാപാത്ര രൂപീകരണവും അവരെ അവതരിപ്പിച്ച രീതിയും, അവരിലൂടെ ഈ കഥയെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിച്ച ശൈലിയും അതിഗംഭീരമാണ്. ഹാസ്യവും ഡ്രാമയും വൈകാരിക നിമിഷങ്ങളും ആകാംഷ സമ്മാനിക്കുന്ന സന്ദർഭങ്ങളുമെല്ലാം അതിവിദഗ്ധമായി കൂട്ടിയിണക്കിയാണ് അദ്ദേഹം ഈ കഥ പറയുന്നത്. ലളിതമായ പരിസരത്തിൽ നിന്ന് കൊണ്ട്, വളരെ ഭാരമുള്ള ഒരു പ്രമേയത്തിന്റെ അതിതീവ്രമായ ആഖ്യാനമാണ് അപ്പൻ എന്ന ചിത്രം സമ്മാനിക്കുന്നത്. അത്കൊണ്ട് തന്നെ ഈ സിനിമാനുഭവം ഒരുപാട് നാൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായാതെ നിൽക്കും.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.