നവാഗതനായ അരുൺ ചന്തുവിന്റെ സംവിധാനത്തിൽ അജു വർഗീസ്, ലെന, ഗണേഷ് കുമാർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. സഹോദരങ്ങൾക്കിടയിലെ ആത്മബന്ധത്തെയും ഇണക്കങ്ങളെയും പിണക്കങ്ങളെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ , ജീവിതഗന്ധിയായ കുറെയേറെ മുഹൂർത്തങ്ങൾ കോർത്തിണക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകനിലേക്ക് മനസ്സിന് കുളിർമ തോന്നുന്ന ഒരനുഭവമായി ഈ ചിത്രം മാറുന്നു. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഗണേഷ് കുമാർ ഒരു ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും തന്മയത്തത്തോടെയുഉള്ള അദ്ദേഹത്തിന്റെ അഭിനയ ഭാവങ്ങൾ മികവുപുലർത്തുന്നു.
പിതാവായി തുടങ്ങിവച്ച ബേക്കറി മക്കളായ ബെസ്റ്റിയും ബോബനുമാണ് നോക്കിനടത്തുന്നത്. ബേക്കറിയുടെ പൂർണ്ണ ഉത്തരവാദിത്വം ലെന അവതരിപ്പിക്കുന്ന ബെസ്റ്റിയുടെ ചുമലിലാണ്. എന്നാൽ ബോബൻ നേരെ വിപരീതവും. ഉത്തരവാദിത്തമൊ ലക്ഷ്യബോധമൊ ഇല്ലാതെ വിദേശ പൗരത്വം ആഗ്രഹിച്ച് ജീവിക്കുന്ന യുവ തലമുറയിലെ പ്രതിനിധിയായാണ് ബോബൻ. ഉത്തരവാദിത്വമില്ലാത്ത ബോബനും കഠിനാധ്വാനിയായ ബെസ്റ്റിയും തമ്മിലുള്ള പ്രശ്നങ്ങളും ഇവർക്കിടയിൽ താങ്ങായി നിൽക്കുന്ന അമ്മാച്ഛൻ ചെറിയാനും അവർക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബേക്കറിയെയും സഹോദര ബന്ധത്തെയും ചുറ്റിപ്പറ്റിയുളള കഥ പുരോഗമിക്കുമ്പോൾ പ്രേക്ഷകരിൽ ഒട്ടും അസ്വാരസ്യം നൽകുന്നില്ല എന്നും മാത്രമല്ല കൂടുതൽ നർമ്മ മുഹൂർത്തങ്ങളിലൂടെ ആസ്വാദ്യകരമായി ചിത്രം പുരോഗമിക്കുന്ന
പിതാവായ സാജനായും മകനായ ബോബനായും അജു വർഗീസ് എത്തിയത് പ്രേക്ഷകരിൽ വലിയ കൗതുകമുണർത്തി. ഇതാദ്യമായാണ് അജു വർഗീസ് രണ്ടു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ അജു വർഗീസ് വിജയിച്ചിട്ടുമുണ്ട്. ചിത്രത്തിൽ ഇടയ്ക്കു വന്നു പോകുന്ന രമേശ് പിഷാരടി,ഇടുക്കി ജാഫർ, ജയൻ ചേർത്തല തുടങ്ങിയ താരങ്ങൾ നർമരംഗങ്ങൾക്ക് മാറ്റുകൂട്ടുന്നു.
കുടുംബ ചിത്രം എന്ന നിലയിൽ ഒതുങ്ങാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ ചിത്രത്തെ അണിയിച്ചൊരുക്കാൻ സംവിധായകനും അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.വലിയ കോലാഹലങ്ങൾ ഒന്നും ഇല്ലാതെ സഞ്ചരിക്കുന്ന ക്യാമറ കാഴ്ചകളും മനോഹരമായ ദൃശ്യഭംഗിക്കൊപ്പം സഞ്ചരിക്കുന്ന ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. നായികയായി എത്തിയ പുതുമുഖം രഞ്ജിത മേനോൻ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനം കവരുന്നു.
മികച്ച ഫ്രെയിമുകളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗുരുപ്രസാദ് ആണ്. സംവിധായകനായ അരുണ്‍ ചന്തുവിനൊപ്പം സച്ചിന്‍ ആര്‍ ചന്ദ്രനും അജു വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിലീസിംഗിന് മുമ്പേ അണിയറപ്രവർത്തകർ പുറത്തുവിട്ട ഗാനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനപ്രീതിയാർജ്ജിച്ചിരുന്നു. ചിത്രത്തിലെ ഓരോ ഗാനങ്ങൾക്കും കലാ സന്ദർഭങ്ങളുടെ മാറ്റ് കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു. പ്രശാന്ത് പിള്ളയുടെ സംഗീതം ചിത്രത്തെ കൂടുതൽ ആസ്വാദ്യമാക്കാൻ സഹായിക്കുന്നു. വൈറസ് പ്രതിസന്ധി മറികടന്ന് സിനിമാ മേഖല പതിയെ സജീവമാകുന്ന ഈ സാഹചര്യത്തിൽ. കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ‘സാജൻ ബേക്കറി സിൻസ് 1962’.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.