ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും കുടുംബപ്രേക്ഷകർക്കു സുപരിചിതനായ കലാകാരനാണ് രമേശ് പിഷാരടി. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണതത്ത. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അശോകൻ, സലിംകുമാർ , പ്രേംകുമാർ , ധർമജൻ , ജോജു , അനുശ്രീ , മല്ലികാസുകുമാരൻ , മണിയൻപിള്ളരാജു തുടങ്ങിയ വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
അനവധി മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന ഒരു പ്രാദേശിക പെറ്റ്ഷോപ് നടത്തിപ്പുകാരനായി ജയറാം വേഷമിടുന്നു. സ്ഥലം MLA ആയ കലേഷ് ആയി ആണ് കുഞ്ചാക്കോബോബൻ ചിത്രത്തിലെത്തുന്നത്. ജയറാമിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില പ്രശനങ്ങളും ഉണ്ടാകുന്നു. അതിനെയെല്ലാം പരിഹരിക്കാൻ ജയാറാം ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
തന്റെ ആദ്യ ചിത്രമാണെങ്കിൽ കൂടിയും ചിത്രം മനോഹരമാക്കാൻ രമേഷ് പിഷാരടിക്ക് കഴിഞ്ഞിട്ടുണ്ട്. രാമേഷ് പിഷാരടിയിലുള്ള വിശ്വാസം കാക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ വളരെ സിമ്പിളും നുറുങ്ങ് തമാശകളാലും നിറഞ്ഞ ഒന്നാണ്. ചിത്രത്തിന് ആവശ്യമായ ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിച്ചിട്ടുണ്ട്.
ജയറാമിന്റെ വേറിട്ട പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. വേറിട്ട ലുക്കിലും സംസാരശൈലിയിലും മികവാർന്ന പ്രകടനം കാഴ്ചവച്ച ജയറാം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. നുറുങ്ങു താമശകളുംമറ്റുമായി ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും സ്‌കോർ ചെയ്യുന്നുണ്ട്. ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അശോകൻ, ധർമ്മജൻ, അനുശ്രീ, മല്ലിക സുകുമാരൻ തുടങ്ങി എല്ലാവരും മികച്ച പ്രകടനം നടത്തി.
കലർപ്പില്ലാത്ത നർമ്മമാണ് ചിത്രത്തെ മുന്നോട്ട്കൊണ്ടുപോകുന്നത് എങ്കിലും സ്വൽപ്പം കണ്ണീരണിയിക്കുന്ന മികച്ച ക്ലൈമാക്സ് രംഗങ്ങൾ ചിത്രത്തെ മറ്റൊരു തരത്തിലേക്ക് ഉയർത്തുന്നു.നടക്കാതെ പോകുന്ന പല ആഗ്രഹങ്ങളുമാണ് ദുഖമുണ്ടാക്കുന്നതെങ്കിൽ ചിലരുടെ ഇടപെടലുകൾക്ക് പലരുടെയും കണ്ണീര് ഒപ്പാനാകുമെന്നും ചിത്രം പങ്കുവെക്കുന്നു.
ഗാനങ്ങളും പശ്ചാത്തലസംഗീതവും കഥാ സന്ദർഭങ്ങളോട് യോജിച്ചു നിന്നു. മൃഗങ്ങളുടെ ചില CG വർക്കുകളും നന്നായിരുന്നു. ചിരിയും നന്മയും കോർത്തിണക്കിയ പഞ്ചവർണതത്ത എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തും എന്നത് തീർച്ച. അവധിക്കാലത്ത് ചിരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ തീർച്ചയായും ടിക്കറ്റ് എടുക്കാം ചിത്രത്തിന്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.