നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന മലയാള ചിത്രം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം രചിച്ചത് ഷാജി മാറാട്. മമ്മൂട്ടി നായകനായ “പുഴു’വിന് ശേഷം രത്തീന സംവിധാനം ചെയ്ത ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആദ്യ ചിത്രത്തിൽ പുലർത്തിയ മികവ് രത്തീനക്ക് രണ്ടാം ചിത്രത്തിലും പുലർത്താൻ സാധിച്ചു എന്ന് നിസംശയം പറയാം.
നൈറ്റ് പട്രോളിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജാൻസി, കോണ്‍സ്റ്റബിൾ ഹരീഷ് എന്നിവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അന്ന് അവരുടെ കണ്മുൻപിൽ പെടുന്ന ചില സംഭവങ്ങൾ, അതുമായി ബന്ധപ്പെട്ട മരണങ്ങൾ, അവയുടെ അന്വേഷണങ്ങൾ എന്നിവയാണ് ചിത്രത്തെ ആകാംഷാഭരിതവും ഉദ്വേഗജനകവുമാക്കുന്നത്. അതോടൊപ്പം ഈ രണ്ടു പോലീസ് കഥാപാത്രങ്ങളുടെ കുടുംബ ജീവിതവും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമാവുന്നുണ്ട്.
ഗംഭീരമായ തീയേറ്റർ അനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. പോലീസുകാരുടെ ജീവിതം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുമ്പോഴും പ്രേക്ഷകർക്ക് ചിത്രം സമ്മാനിക്കുന്ന ത്രിൽ വളരെ വലുതാണ്. ഇൻവെസ്റ്റിഗേഷന്റെ രസവും ട്വിസ്റ്റുകളും പ്രേക്ഷകർക്ക് നൽകുന്നതിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളുമായി വൈകാരികമായി അവരെ ബന്ധിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. ഷാജി മാറാടിന്റെ പഴുതടച്ച തിരക്കഥയും സംവിധായിക എന്ന നിലയിൽ രത്തീന പുലർത്തിയ കയ്യടക്കവുമാണ് ഇതിന് ചിത്രത്തെ സഹായിച്ചത്. ഓരോ നിമിഷവും ആകാംഷ ഉയർത്തിക്കൊണ്ടു വരുന്ന തരത്തിൽ കഥാസന്ദർഭങ്ങൾ ഒരുക്കിയ ചിത്രത്തിന്റെ ഇന്റർവെൽ ഭാഗവും ക്ളൈമാക്‌സും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ഇനിയെന്ത് എന്നറിയാനുള്ള ആകാംഷ ചിത്രത്തിലുടനീളം നിലനിർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
കരിയറിൽ ആദ്യമായി പോലീസ് കഥാപാത്രമായി എത്തിയ നവ്യ നായരുടെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയിട്ടുണ്ട്. ജാൻസി എന്ന കഥാപാത്രമായി എല്ലാ രീതിയിലും ഒരു പോലീസ് ഓഫീസറുടെ സംഘർഷങ്ങൾ ഈ നടി മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. സൗബിൻ ഷാഹിറും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയത്. വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ലൈഫിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുന്ന ഹരീഷ് എന്ന കഥാപാത്രമായി സൗബിൻ നൽകിയ പ്രകടനം ചിത്രത്തിന് പകർന്നു നൽകിയ ആഴവും ശക്തിയും വളരെ വലുതാണ്. ഇവർക്കൊപ്പം സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മികച്ച പ്രകടനം കൊണ്ട് ചിത്രത്തിൽ നിറഞ്ഞു നിന്നു.
ചിത്രത്തിൽ ഹരിശ്രീ അശോകനും ഒരു മികച്ച ഒരു കഥഒത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കാന്താര, കെജിഎഫ് 1, 2 എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ കന്നഡ താരം അച്യുത് കുമാറും ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, സോഹന്‍ സീനുലാല്‍, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.
ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ചിത്രത്തെ ത്രില്ലിംഗ് ആക്കുന്നതിൽ ഏറ്റവും നിർണായകമായത് അദ്ദേഹത്തിന്റെ പശ്‌ചാത്തല സംഗീതമാണ്. ഷെഹ്നാദ് ജലാൽ നൽകിയ ദൃശ്യങ്ങളും മികച്ചു നിന്നു. എഡിറ്റർ ശ്രീജിത്ത് സാരംഗ് ചിത്രത്തിന് മികച്ച ഒഴുക്കും പകർന്നു നൽകി. രണ്ട് മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഒരു ത്രില്ലർ ചിത്രത്തിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം നൽകുന്ന ചിത്രമാണ് “പാതിരാത്രി”. ആദ്യ നിമിഷം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രം മികച്ച പ്രകടനങ്ങൾ കൊണ്ടും സാങ്കേതിക നിലവാരം കൊണ്ടും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രാനുഭവമാണ് നൽകുന്നത്. ഇത്തരമൊരു പോലീസ് കഥ മലയാളത്തിൽ അധികം വന്നിട്ടില്ല എന്നതും ചിത്രത്തിന് പുതുമ പകരുന്നുണ്ട്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.