ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലൊന്നാണ് പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ ഒരുക്കിയ അൽ മല്ലു. അദ്ദേഹം തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ്. പ്രശസ്ത നടി നമിതാ പ്രമോദാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. നമിതയോടൊപ്പം ഒട്ടേറെ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
നമിത പ്രമോദ് അവതരിപ്പിക്കുന്ന പ്രവാസിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. ചില പ്രശ്നങ്ങളിൽ നിന്ന് പുറത്തു വരാൻ ഈ കഥാപാത്രം ശ്രമിക്കുന്നതും അതിനിടയിൽ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മറ്റു ചിലരും ചിത്രത്തിന്റെ കഥയെ വികസിപ്പിക്കുന്നു.
ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരൻ എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ബോബൻ സാമുവൽ ഇത്തവണയും ഒരു മികച്ച എന്റെർറ്റൈനെർ തന്നെയാണ് നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ഒരു സംവിധായകനെന്ന നിലയിൽ മികച്ച കയ്യടക്കമാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം കാഴ്ച വെച്ചത് എന്ന് പറയാതെ വയ്യ. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആകാംഷയുളവാക്കുന്ന കഥാ സന്ദർഭങ്ങൾ ആണ് ഈ ചിത്രത്തെ മികച്ചതാക്കുന്നതു. അതേ സമയം തന്നെ തമാശ ഉൾപ്പെടെ പ്രേക്ഷകനെ രസിപ്പിക്കുന്ന ഘടകങ്ങൾ അതി വിദഗ്ദ്ധമായി തിരക്കഥയിൽ കോർത്തിണക്കാനും ബോബൻ സാമുവലിനു സാധിച്ചു. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഈ ചിത്രത്തിന് മികച്ച നിലവാരം പകർന്നു നൽകിയിട്ടുണ്ട്. വിശ്വസനീയമായ രീതിൽ അവതരിപ്പിച്ച കഥാ സന്ദർഭങ്ങളോടൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും അൽ മല്ലുവിന് മുതൽക്കൂട്ടായി.
കേന്ദ്ര കഥാപാത്രമായി നമിത പ്രമോദ് ഈ ചിത്രത്തിൽ നൽകിയത് മികച്ച പ്രകടനമാണ്. തന്റെ കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞു അഭിനയിക്കാൻ ഈ നടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം. ഫാരിസും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മിയ,സിദ്ധിഖ്, ലാൽ, പ്രേം പ്രകാശ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
വിവേക് മേനോൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. മികച്ച ദൃശ്യങ്ങളാണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയത്. അതുപോലെ രഞ്ജിൻ രാജ് ഈണം പകർന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് ആണ്. കഥ പറച്ചിലിന് ആവശ്യമായ താളവും ഒഴുക്കും പകർന്നു നൽകുന്നതിന് ദീപുവിന്റെ എഡിറ്റിംഗ് സഹായിച്ചിട്ടുണ്ട്.
അൽ മല്ലു എന്ന ഈ ചിത്രം പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന ഒരു സിനിമാനുഭവം ആണ്. കാമ്പുള്ള ഒരു കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരെ പൂർണ്ണമായും രസിപ്പിക്കുന്ന ഒരു ചിത്രവുമാണ്. ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല എന്നുറപ്പാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.