[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

മെഗാസ്റ്റാർ ചിത്രം ‘ക്രിസ്റ്റഫർ’; റീവ്യൂ വായിക്കാം

മാസ്സ് ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന വലിയൊരു പ്രേക്ഷക സമൂഹം നമ്മുക്കുണ്ട്. അവർക്കു മുന്നിലേക്കാണ് ആവേശവും ആകാംഷയും നിറക്കുന്ന അത്തരമൊരു മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ടീം എത്തിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന ചിത്രമാണ് ഇന്ന് മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്. ഇതിന്റെ സ്റ്റൈലിഷ് ടീസറുകളും തീം സോങുമെല്ലാം പ്രേക്ഷകർക്ക് ആവേശമായിരുന്നു. അത് സമ്മാനിച്ച പ്രതീക്ഷകളോടെയും ആവേശത്തോടെയും തന്നെയാണ് ഈ ചിത്രം കാണാൻ തീയേറ്ററുകളിലേക്കു കയറിയതും. എന്താണോ പ്രതീക്ഷിച്ചത്, അതിനെ സാധൂകരിക്കുന്ന ഒരു പക്കാ ത്രില്ലിംഗ് എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് ക്രിസ്റ്റഫർ നമ്മുക്ക് സമ്മാനിക്കുന്നതെന്നു പറയാം. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം വേഗതയിലും സാങ്കേതിക പൂർണ്ണതയിലും ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ ടൈറ്റിലിന്റെ ടാഗ് ലൈൻ തന്നെ ബയോഗ്രഫി ഓഫ് എ വിജിലൻറി കോപ് എന്നാണ്. മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കുന്ന ക്രിസ്റ്റഫർ എന്ന പോലീസ് ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ നിയമം തന്റെ നീതി എന്ന മനോഭാവത്തോടെ ഒരു വിജിലാന്റി മോഡലിൽ കുറ്റവാളികളെ ശിക്ഷിക്കുന്ന ക്രിസ്റ്റഫറിന്റെ ചെയ്തികൾ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഭൂതകാലം എന്താണ് എന്ന് അന്വേഷിക്കുന്ന സംഭവങ്ങൾ ആണ് ഈ സിനിമയുടെ ആദ്യ പകുതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അത് കൊണ്ട് തന്നെ വർത്തമാന കാലവും ഭൂതകാലവും കാണിച്ചു കൊണ്ട് നോൺ ലീനിയർ രീതിയിലാണ് ചിത്രം കഥ പറയുന്നത്. അങ്ങനെ പറയുമ്പോൾ ഉണ്ടാവുന്ന വെല്ലുവിളികളെ മികച്ച രീതിയിൽ തന്നെ രചയിതാവ് ഉദയ കൃഷ്ണയും സംവിധായകൻ ബി ഉണ്ണികൃഷ്ണനും മറികടന്നിട്ടുണ്ട്.

ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകന് ത്രില്ലർ ചിത്രങ്ങൾ ഒരുക്കാൻ എന്നും ഒരു പ്രത്യേക കഴിവ് തന്നെയാണുള്ളത്. മേക്കിങ് കൊണ്ടും കഥ പറച്ചിൽ കൊണ്ടുമാണ് അദ്ദേഹം ഇത്തരം ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആ മികവ് ഈ മാസ്സ് ത്രില്ലിംഗ് ചിത്രത്തിലൂടെയും നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരു പക്കാ സ്റ്റൈലിഷ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ സംവിധായകനും രചയിതാവിനും കഴിഞ്ഞു. രചയിതാവായ ഉദയ കൃഷ്ണ വളരെ ടൈറ്റ് ആയ, പഴുതടച്ച ഒരു ത്രില്ലിംഗ് തിരക്കഥ രചിച്ചപ്പോൾ സംവിധായകൻ എന്ന നിലയിൽ ബി ഉണ്ണികൃഷ്ണൻ പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയാം. ഒരു നിമിഷം പോലും മുഷിപ്പിക്കാതെ എല്ലാ വിനോദ ഘടകങ്ങളും ഒരുപോലെ കോർത്തിണക്കി കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെയധികം സാമൂഹിക പ്രസക്തി കൂടിയുള്ള വിഷയങ്ങൾ പറയുന്നുണ്ടെങ്കിലും, അത് വളരെ രസകരമായും സ്റ്റൈലിഷായും പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ക്രിസ്റ്റഫർ എന്ന ചിത്രം മികച്ചു നിൽക്കുന്നത്. സ്ത്രീകൾക്ക് എതിരായ അക്രമവും, അവർക്കെതിരെ നടക്കുന്ന പീഡനവും തുടങ്ങിയുള്ള വിഷയങ്ങളിൽ ഈ ചിത്രം സ്പര്ശിക്കുന്നുണ്ട്. പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണങ്ങളും അതുപോലെ തന്നെ ആകാംഷ നിറക്കുന്ന കഥാ സന്ദര്ഭങ്ങളും ഒരുക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകരിൽ ആവേശം നിറക്കുന്നതാണ്.

മമ്മൂട്ടി എന്ന മെഗാ താരത്തിന്റെ മാസ്സ് പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. വളരെ സ്റ്റൈലിഷ് ആയും കൂൾ ആയുമാണ് തന്റെ കഥാപാത്രത്തിന് മമ്മൂട്ടി ജീവൻ നൽകിയത്. ഒരു താരം എന്ന നിലയിൽ മമ്മൂട്ടിയുടെ താര പരിവേഷം വളരെ മനോഹരമായാണ് ഇതിൽ ഉപയോഗിക്കപ്പെട്ടത്. ക്രിസ്റ്റഫർ എന്ന കഥാപാത്രമായി മമ്മൂട്ടി പ്രസരിപ്പിക്കുന്ന എനർജിയും സ്ക്രീൻ പ്രെസെൻസും എടുത്തു പറയേണ്ടതാണ്. വില്ലനായി എത്തിയ വിനയ് റായ് കയ്യടി നേടുമ്പോൾ, എടുത്തു പറയേണ്ട മറ്റൊരു പ്രകടനം കാഴ്ച വെച്ചത്, ഡി വൈ എസ്‌ പി ജോർജ് ആയെത്തിയ ഷൈൻ ടോം ചാക്കോയാണ്. സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ എന്നിവരും ശ്രദ്ധ നേടുന്ന രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ഇവരെ കൂടാതെ ശരത് കുമാർ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

ക്യമാറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് മികച്ച ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതം മികച്ചു നിന്നു. അദ്ദേഹമൊരുക്കിയ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ചു നിന്ന മറ്റൊരു ഘടകം. മനോജ് എന്ന എഡിറ്റർ ഒരിക്കൽ കൂടി മികവ് പുലർത്തിയപ്പോൾ ഈ ചിത്രത്തിന് മികച്ച ഒഴുക്കും അതുപോലെ തന്നെ ഉയർന്ന സാങ്കേതിക നിലവാരവും ലഭിച്ചിട്ടുണ്ട്. കിടിലൻ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഈ ത്രില്ലർ ചിത്രത്തിന് പകർന്നു നൽകിയ എന്റർടൈമെന്റ് വാല്യൂ വളരെ വലുതാണ് എന്നത് എടുത്തു പറയണം.

ചുരുക്കി പറഞ്ഞാൽ ഒരു ഗംഭീര സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ ക്രിസ്റ്റഫർ എന്ന ഈ ചിത്രത്തിനാവും. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന ഒരു മാസ്സ് എന്റർടൈനറാണ് ക്രിസ്റ്റഫർ. പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കാത്ത ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി ഈ ചിത്രത്തെ മാറ്റിയെടുക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ടുമുണ്ട്, അതിലവർ വിജയിച്ചിട്ടുമുണ്ട്. മമ്മൂട്ടി ആരാധകർക്കും ത്രില്ലർ സിനിമകളുടെ ആരാധകർക്കും ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.

webdesk

Recent Posts

ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്..

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…

17 hours ago

ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…

1 week ago

മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…

1 week ago

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…

1 week ago

കിഷ്കിന്ധ കാണ്ഡത്തിനു ശേഷം ദിൻജിത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്നു, നായകൻ സന്ദീപ് പ്രദീപ്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…

1 week ago

ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ..

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…

1 week ago

This website uses cookies.