[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്ഫടികത്തിന് വൻ സ്വീകരണം; മോഹൻലാലുമൊത്ത് വമ്പൻ ചിത്രത്തിനൊരുങ്ങി ഭദ്രൻ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കരിയറിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം ഇന്ന് റീ റിലീസ് ചെയ്തിരിക്കുകയാണ്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിൽ റീമാസ്റ്റർ ചെയ്ത ഇതിന്റെ 4 കെ വേർഷൻ 28 വർഷങ്ങൾക്ക് ശേഷം എത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ഇതിന് ലഭിക്കുന്നത്. രാവിലെ 7 മണി മുതൽ തന്നെ കേരളത്തിലെ തീയേറ്ററുകളിൽ ഉത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചു കൊണ്ടാണ് ഈ ചിത്രം എത്തിയത്. ഇതിന്റെ ശബ്ദവും ദൃശ്യവും അതിഗംഭീരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഏതായാലും സ്ഫടികം റീ റിലീസും വലിയ വിജയം നേടുന്ന സാഹചര്യത്തിൽ മോഹൻലാൽ നായകനായ തന്റെ ഇനി വരാൻ പോകുന്ന ചിത്രത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ഭദ്രൻ. ഒരു വമ്പൻ ചിത്രമായിരിക്കും ഇതെന്നും, പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും ഭദ്രൻ പറയുന്നു.

ജിം കെനി എന്നാണ് ഇതിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര് എന്നും വെളിപ്പെടുത്തിയ ഭദ്രൻ, ഈ ചിത്രം ഈ വർഷം അവസാനമോ അടുത്ത വർഷമോ ആയിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക എന്നും വെളിപ്പെടുത്തി. മോഹൻലാൽ എന്ന നടനെ ഉപയോഗിക്കുന്ന ഒരു ക്ലാസിക് മോഡൽ ചിത്രമായിരിക്കും ഇതെന്നാണ് അദ്ദേഹം പറയുന്നത്. 5 വർഷത്തോളം എടുത്താണ് ഇതിന്റെ തിരക്കഥ പൂർത്തിയാക്കിയത് എന്നും അദ്ദേഹം അറിയിച്ചു. താൻ മോഹൻലാൽ ചിത്രത്തിന് മുൻപ് മറ്റൊരു ചിത്രം ചെയ്യുമെന്നും ജൂതൻ എന്ന ആ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ ചിത്രത്തിന് ഒരുപാട് തയ്യാറെടുപ്പ് ആവശ്യമാണെന്നും ഒരു പാൻ ഇന്ത്യൻ ചിത്രമായി അതൊരുക്കാനാണ് പ്ലാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.