ആന്റണി ഡിക്രൂസ് നിർമ്മിച്ച് നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ചിത്രം പരോൾ ഇന്ന് പുറത്തിറങ്ങി. അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റിന് ശേഷം ഈ വര്ഷം മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് പരോൾ. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സിദ്ധിഖ്, ഇനിയ, മിയ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.
ജയിലിലെ ഏവർക്കും പ്രിയപെട്ടവനായ മേസ്തിരി എന്ന് വിളിപ്പേരുള്ള സഖാവിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കർഷകനും ജനങ്ങൾക്ക് പ്രിയപ്പെട്ടവനുമായ അടിവാരം എന്ന ഗ്രാമത്തിലെ സഖാവ് അലക്സിന് കുടുംബ ജീവിതത്തിൽ നടക്കുന്ന താളപ്പിഴകളാൽ, തന്റെ ജീവിതം കൈവിട്ടു പോകുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ആദ്യ പകുതിയിൽ കുടുംബകഥ പറയുന്ന ചിത്രം രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ത്രില്ലടിപ്പിക്കുന്നുമുണ്ട്.
നവാഗതനായ സംവിധായകൻ ആണെങ്കിൽ കൂടിയും അതിന്റേതായ തെറ്റുകൾ ഒന്നുമില്ലാതെ തന്നെ സംവിധായകൻ ശരത് സന്ദിത് ചിത്രമൊരുക്കിയിട്ടുണ്ട്. ജയിൽ വാർഡൻ ആയ തിരക്കഥാകൃത്ത് അജിത് പൂജപ്പുരയ്ക്ക് ജയിൽ അവതരണം മികവുറ്റതാക്കാൻ കഴിഞ്ഞിട്ടുണ്ട്. അലക്സ് എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലും വൈകാരിക രംഗങ്ങളിലും തിരക്കഥാകൃത്ത് കയ്യടി നേടുന്നുണ്ട്.
ഈ അടുത്ത് ലഭിച്ച മികച്ച മമ്മൂട്ടി കഥാപാത്രമാണ് സഖാവ് അലക്സ്, എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന നല്ലൊരു കർഷകൻ കൂടിയായ സഖാവ് അലെക്സിനെ മമ്മൂട്ടി അനുഭവവേധ്യമാക്കി മാറ്റിയിട്ടുണ്ട്. ഇമോഷണനൽ രംഗങ്ങളിലും സംഭാഷണങ്ങളിലും മമ്മൂട്ടി തന്റെ മികവ് ഒരിക്കൽ കൂടി പ്രകടമാക്കി. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവർ മികച്ച പ്രകടനം നടത്തി. നായികയായ ഇനിയയ്ക്ക് കാര്യമായി അധികമൊന്നും ചെയ്യാൻ ഉണ്ടായില്ല.
സ്പാനിഷ് മസാല, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ലോകനാഥനാണ്, പരോളിന് വേണ്ടിയും ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. അടിവാരം എന്ന ഗ്രാമത്തെയും സെൻട്രൽ ജയിലുമെല്ലാം വളരെ മികച്ച രീതിയിൽ പകർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. ശരത്ത്, ആൽവിൻ ജോഷ്വ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ഗാനങ്ങൾ എല്ലാം തന്നെ ശരാശരി മാത്രമായിരുന്നു. ചിത്രത്തിലുള്ള മൂന്ന് ആക്ഷൻ രംഗങ്ങളും കഥയുടെ മൂല്യം ചോർന്നു പോകാതെയാണ് ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.
ഈ അടുത്ത് വന്ന മികച്ച സഖാവും മികച്ച മമ്മൂട്ടി കഥാപത്രവും. മനസു നിറയ്ക്കുന്ന അലക്സിനെ കാണുവാനും നവാഗത സംവിധായകന്റെ സംവിധാന മികവിനുമായി തീർച്ചയായും കാണാവുന്ന ചിത്രമാണ് പരോൾ.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.