[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റെക്കോർഡുകൾ തൂത്തെറിയുവാൻ ഒടിയൻ ഒരുങ്ങിക്കഴിഞ്ഞു ; റിലീസിനൊരുങ്ങി മോഹൻലാലിന്റെ ഒടിയൻ.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ ഒടിയൻ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ ആവേശത്തോടും കൗതുകത്തോടും കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. വിഷു റിലീസായി ചിത്രം എത്തിക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും അത് ചിത്രീകരണം നീണ്ടതിനാൽ ചിത്രം വൈകുകയായിരുന്നു. പിന്നീട് പല തീയതികളും പ്രചരിച്ചുവെങ്കിലും അതെല്ലാം അണിയറപ്രവർത്തകർ തള്ളിയിരുന്നു. ഇപ്പോൾ വരുന്ന വിവരമനുസരിച്ച് ചിത്രം പൂജാ റിലീസ് ആയി എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം വരും ദിവസങ്ങളിൽ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇതിനോടകം തന്നെ ചിത്രത്തിന്റെ റിലീസിനായി നൂറോളം തീയറ്ററുകൾ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്.

ബിഗ് ബജറ്റ് ചിത്രമായതിനാൽ തന്നെ വമ്പൻ കളക്ഷൻ ആദ്യദിനം മുതൽ വാരാനുള്ള തീയറ്റർ റിലീസുകൾ ആയിരിക്കും ചിത്രത്തിന്റേത്. ഏതാണ്ട് 400 മുതൽ 450 സ്ക്രീനുകൾ വരെ ആദ്യ ദിവസം പ്രദർശനമൊരുക്കി റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഒടിയൻ. രണ്ടാമൂഴം എന്ന ചിത്രത്തിന്റെ പ്രഖ്യാപനയത്തിലൂടെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംവിധായകൻ വി. എ ശ്രീകുമാർ അതിനു മുന്നോടിയായി ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ഒടിയൻ എന്ന പഴയകാല സാങ്കല്പിക കഥാപാത്രത്തിന് ജീവനേകുന്നത് ഹരികൃഷ്ണനാണ് . ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ,പ്രകാശ് രാജ്, നരേൻ, കൈലാഷ് തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായി വരികയാണ്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ, പീറ്റർ ഹെയിൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. ആക്ഷനും മാസ്സും അതിസാഹസിക രംഗങ്ങളാലും ഉത്സവമാക്കാനെത്തുന്ന ഒടിയന്റെ വരവിനായി കാത്തിരിക്കാം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.