റൊമാന്റിക് ത്രില്ലറുകൾ എല്ലാ കാലത്തും സിനിമാ ആസ്വാദകരെ ഒരുപാട് ആകർഷിച്ചിട്ടുള്ള ഒരു സിനിമാ വിഭാഗം ആണ്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ടീസറിലും പോസ്‌റ്ററുകളിലുമെല്ലാം പ്രണയം പറഞ്ഞ ചിത്രമായിരുന്നു ലൂക്ക. പ്രണയം തുളുമ്പുന്ന മനോഹര നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാകും ലൂക്കയെന്നായിരുന്നു ട്രെയിലർ നൽകിയ സൂചന. നവാഗത സംവിധായകൻ ആയ അരുൺ ബോസ് ഒരുക്കിയ ലൂക്ക എന്ന റൊമാന്റിക് ത്രില്ലെർ ആണ് കഴിഞ്ഞ ദിവസം നമ്മുടെ മുന്നിൽ എത്തിയ മലയാള ചിത്രങ്ങളിൽ ഒന്ന്. അരുൺ ബോസും മൃദുൽ ജോര്ജും ചേർന്ന് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയ ഈ ചിത്രത്തിൽ ടോവിനോ തോമസ്, അഹാന കൃഷ്ണ കുമാർ, നിതിൻ ജോർജ്, വിനീത കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്റ്റോറീസ് ആൻഡ് തൊട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസ്, പ്രിൻസ് ഹുസ്സൈൻ എന്നിവർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടോവിനോ തോമസ് അവതരിപ്പിക്കുന്ന ലൂക്ക, അഹാന അവതരിപ്പിക്കുന്ന നിഹാരിക, നിതിൻ ജോർജ് അവതരിപ്പിക്കുന്ന അക്ബർ, വിനീത് കോശി അവതരിപ്പിക്കുന്ന ഫാത്തിമ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ലൂക്കയുടെ മരണത്തിൽ നിന്ന് തുടങ്ങുന്ന ഈ ചിത്രം അതിനു പുറകിൽ ഉള്ള രഹസ്യങ്ങൾ അന്വേഷിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടിയാണ്. ആ അന്വേഷണങ്ങൾക്കൊപ്പം ലുക്കാ എന്ന കഥാപാത്രത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ വരച്ചിടുകയാണ് സംവിധായകനും രചയിതാവും ചേർന്ന്. അതോടൊപ്പം തന്നെ നിഹാരിക എന്ന പെൺകുട്ടിയുടെ ജീവിതവും അവളും ലൂക്കയുമായുള്ള പ്രണയവും ചിത്രത്തിന്റെ ഭാഗമാകുന്നു. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ അകബറിന്റെയും ഭാര്യ ഫാത്തിമയുടെയും കുടുംബ ജീവിതവും ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗം ആണ്.
മേക്കിങ്ങിലും കഥയുടെ ആഴം കൊണ്ടും ഏറ്റവും മികച്ചു നിൽക്കുന്ന ഒരു എന്റെർറ്റൈനെർ തന്നെയാണ് അരുൺ ബോസ് എന്ന നവാഗതൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. പ്രത്യേകമായ ഒരു താളത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രണയവും ആകാംഷയും സസ്‌പെൻസും എല്ലാം കൃത്യമായ അളവിൽ കോർത്തിണക്കാൻ അരുൺ ബോസ്, മൃദുൽ ജോർജ് എന്നിവർക്ക് സാധിച്ചു. വ്യത്യസ്തമായ ഒരു കഥാ പശ്ചാത്തലവും അതിൽ വിശ്വസനീയമായ രീതിയിൽ കഥാ സന്ദര്ഭങ്ങളും ഒരുക്കിയ രചയിതാക്കൾ മികച്ച സംഭാഷണങ്ങളും ഒരുക്കിയത് ഒരു വിനോദ ചിത്രമെന്ന നിലയിൽ ലൂക്കയെ സഹായിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള നിയന്ത്രണം ഒരിക്കലും വിട്ടു പോകാതെ തന്നെ, റൊമാന്സും ത്രില്ലും കൂട്ടിയിണക്കി ഈ ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞിടത്താണ് അരുൺ ബോസ് എന്ന സംവിധായകൻ വിജയിച്ചത്. വൈകാരിക രംഗങ്ങളും ആകാംഷ നിറഞ്ഞ സന്ദർഭങ്ങളുമെല്ലാം കൃത്യമായ അളവിൽ നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു വ്യക്തിത്വം നല്കാൻ കഴിഞ്ഞതിനൊപ്പം പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് അരുൺ ബോസ്- മൃദുൽ ജോർജ് ടീം ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചത്. പശ്ചാത്തലത്തിലെ മഴയും ഒപ്പമുള്ള സംഗീതവുമെല്ലാം ചിത്രത്തിന്റെ സൗന്ദര്യത്തെ ഒരുപാട് വർധിപ്പിച്ചിട്ടുണ്ട്.
ടോവിനോ തോമസ് എന്ന യുവ താരം നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. തന്റേതായ അഭിനയ ശൈലി കൊണ്ട് ടോവിനോ തോമസ് ഒരിക്കൽ കൂടി പ്രേക്ഷകനെ കയ്യിലെടുത്തു. ടോവിനോയുടെ സംഭാഷണ ശൈലിയും അതുപോലെ പ്രണയ രംഗങ്ങൾ ചെയ്യാനുള്ള കഴിവും സംവിധായകൻ പരമാവധി ഉപയോഗപ്പെടുത്തിട്ടുണ്ട്. വൈകാരിക രംഗങ്ങളിലും മികച്ച പെർഫോമൻസ് ആണ് ഈ നടൻ നൽകിയത്. പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനമായിരുന്നു അഹാന കൃഷ്ണകുമാറും നൽകിയത്. പക്വതയും സൗന്ദര്യവും നിഷ്കളങ്കതയുമെല്ലാം ഒരേ സമയം അഹാനയുടെ പ്രകടനത്തിൽ തെളിഞ്ഞു കണ്ടു.
നിതിൻ ജോർജ് എന്ന നടൻ ഞെട്ടിക്കുന്ന സ്വാഭാവികതയോടെ അക്ബർ എന്ന പോലീസ് ഉദ്യോഗസ്ഥന് ജീവൻ നൽകിയപ്പോൾ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വെച്ച മറ്റൊരാൾ വിനീത കോശി ആണ്. അക്ബറിന്റെ ഭാര്യ ആയി വളരെ മിതത്വമാർന്ന പെർഫോമൻസാണ് വിനീത കോശി നൽകിയത്. ഇനിയും കൂടുതൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഉള്ള കഴിവ് തനിക്കുണ്ട് എന്ന് വിനീത അടിവരയിട്ടു പറഞ്ഞ പ്രകടനം കൂടി ആയിരുന്നു ഇതിലേതു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അൻവർ ശരീഫ്, രാജേഷ് ശർമ്മ, ശശി കലിംഗ, തലൈവാസൽ വിജയ്, ശ്രീകാന്ത് മുരളി, ശാലു റഹിം എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ സൂരജ് എസ് കുറുപ്പ് ഒരുക്കിയ ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. പശ്ചാത്തല സംഗീതവും ഗംഭീരമായതു ചിത്രത്തിന്റെ മനോഹാരിതയും വൈകാരികമായ തലവും പ്രേക്ഷകരുടെ മനസ്സിലെത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഗാന രംഗങ്ങളിൽ നിമിഷ് രവി നൽകിയ വിഷ്വൽസ് അതിമനോഹരമായിരുന്നു.നിഖിൽ വേണു എന്ന എഡിറ്ററുടെ മികവ് ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ ചിത്രത്തെ സാങ്കേതികമായി പെർഫെക്റ്റ് ആക്കി മാറ്റിയിട്ടുണ്ട്.
ലൂക്ക ഒരു തികഞ്ഞ റൊമാന്റിക് ത്രില്ലെർ ആണ്. ആദ്യാവസാനം പ്രേക്ഷകനെ പ്രണയത്തിന്റെയും ആകാംഷയുടെയും ലോകത്തു നിർത്തുന്ന ഒരു പക്കാ റൊമാന്റിക് ത്രില്ലെർ എന്ന് ഈ ചിത്രത്തെ വിളിക്കാം. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നതു എന്നതും ലൂക്കയെ നഷ്ട്ടപെടുത്തരുതാത്ത ഒരു സിനിമാനുഭവമാക്കുന്നു. എല്ലാത്തിനുമുപരി നമ്മുടെ മനസ്സിനെ തൊടുന്ന, ജീവനും ജീവിതവുമുള്ള ഒരു സിനിമ എന്ന് ലൂക്കയെ വിശേഷിപ്പിക്കാം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.