ഇന്ന് റിലീസ് ചെയ്ത മലയാള ചിത്രമായ കിണർ പ്രേക്ഷകരുടെ മികച്ച അഭിപ്രായം ആണ് നേടിയെടുക്കുന്നത്. പ്രശസ്ത സംവിധായകനായ എം എ നിഷാദ് ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് അൻവർ അബ്ദുല്ല, അജു നാരായണൻ എന്നിവർ ചേർന്ന് ആണ്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജയപ്രദ, രേവതി, പശുപതി, രഞ്ജി പണിക്കർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ആണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. കേരളാ- തമിഴ് നാട് അതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. അവിടെ ഉള്ള ഇന്ദിര എന്ന സ്ത്രീയുടെ കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ജലക്ഷാമം നേരിടുന്ന ആ സ്ഥലത്തെ ജനങ്ങളുടെ പ്രശ്നങ്ങളും ആകെ ജലം ലഭിക്കുന്ന ജല സ്രോതസിനെ ചുറ്റിപറ്റി നടക്കുന്ന പ്രശ്നങ്ങളുമെല്ലാം ഈ ചിത്രത്തിന്റെ കഥയുടെ ഭാഗം ആണ്.
വളരെ മികച്ച രീതിയിൽ തന്നെ എം എ നിഷാദ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്. മികച്ച ഒരു തിരക്കഥ, അതിന്റെ വൈകാരിക തീവ്രത നഷ്ട്ടപെടാതെ തന്നെ അദ്ദേഹം വെള്ളിത്തിരയിൽ എത്തിച്ചു. വൈകാരികമായി ആഴമേറിയ, കാലിക പ്രസക്തിയേറിയ ഒരു വിഷയം ചർച്ച ചെയ്യുമ്പോഴും ഒരു സോഷ്യൽ ത്രില്ലർ എന്നോ സോഷ്യൽ ഡ്രാമ എന്നോ വിളിക്കാവുന്ന തരത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് ഈ ചിത്രം. കഥാ സന്ദർഭങ്ങളും അതുപോലെ ഓരോ കഥാപാത്രങ്ങളും മികച്ചു നിന്നതും കിണർ എന്ന ഈ ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം.
ഗംഭീര പെർഫോമൻസുമായി ജയപ്രദ മലയാളത്തിലേക്ക് മികച്ച തിരിച്ചു വരവ് തന്നെയാണ് നടത്തിയത്. ഇന്ദിര എന്ന കഥാപാത്രമായി മനസ്സിൽ തൊടുന്ന പ്രകടനം ആണ് ഈ നടി കാഴ്ച വെച്ചത്. രഞ്ജി പണിക്കർ ഒരിക്കൽ കൂടി മികച്ച പ്രകടനം നടത്തിയപ്പോൾ , കയ്യടി നേടിയ മറ്റു രണ്ടു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് രേവതിയും അതിഥി വേഷത്തിൽ എത്തിയ പശുപതിയും ആണ്.
ഇവരെ കൂടാതെ സുനിൽ സുഗത, സുധീർ കരമന, പാർവതി നമ്പ്യാർ, പാർത്ഥിപൻ, അർച്ചന, നാസ്സർ, ഇന്ദ്രൻസ്, ജോയ് മാത്യു, ഭഗത് മാനുവൽ, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സോഹൻ സീനുലാൽ, സീമ എന്നിവരും തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
നൗഷാദ് ഷെരീഫ് റിയലിസ്റ്റിക് ആയ ദൃശ്യങ്ങൾ നൽകിയപ്പോൾ എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും അതുപോലെ ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിന്നു. ശ്രീകുമാർ നായർ എന്ന എഡിറ്റർ പുലർത്തിയ മികവും സാങ്കേതികമായി ഈ ചിത്രത്തെ മികച്ച നിലവാരം പുലർത്താൻ സഹായിച്ചിട്ടുണ്ട്.
ആരാണ് ജലത്തിന്റെ യഥാർത്ഥ അവകാശി എന്ന ചോദ്യം ഉയർത്തുന്നതിനൊപ്പം ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അല്ലെങ്കിൽ നമ്മൾ നേരിടാൻ പോകുന്ന വിപത്തുമെല്ലാം ഈ ചിത്രം മുന്നോട്ടു വെക്കുന്നു. അക്ഷരാർഥത്തിൽ കണ്ണ് തുറപ്പിക്കുന്ന ഒരു സിനിമാനുഭവം ആണ് കിണർ എന്ന് പറയാം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.