വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി എന്ന ചിത്രം പ്രദർശനത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ്. യുവ താരം രാഹുൽ മാധവ് നായകൻ ആയി എത്തുന്ന ഈ ചിത്രം ഇതിന്റെ ടൈറ്റിൽ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ജഗതി ചേട്ടന്റെ മേലെ പറമ്പിൽ ആൺവീട് എന്ന ചിത്രത്തിലെ ആ സൂപ്പർ ഹിറ്റ് ഡയലോഗ് അങ്ങനെ ഒന്നും ആരും മറക്കില്ലല്ലോ.
ഇപ്പോഴിതാ ആ ഡയലോഗ് പേരാക്കി ഒരു സിനിമ വരുന്നു എന്നറിഞ്ഞപ്പോൾ ഉള്ള ആകാംഷ എല്ലാവരിലും ഉണ്ട്. ജഗതി ചേട്ടൻ തന്നെയാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തത് എന്നതും കൗതുകകരമായ കാര്യമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. പേരിനൊപ്പം തന്നെ ഈ ലൊക്കേഷൻ വിഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി എടുക്കുകയാണ്.
നായകൻ രാഹുൽ മാധവ്, മധു, നായിക ശ്രവ്യ, റിസബാവ എന്നിവരെ ഈ ലൊക്കേഷൻ വിഡിയോയിൽ കാണാം. അതുപോലെ തന്നെ ഗാന ചിത്രീകരണത്തിന്റെയും ആക്ഷൻ ചിത്രീകരണത്തിന്റെയും രംഗങ്ങളും ഈ ലൊക്കേഷൻ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത തെലുങ്ക് സംവിധായകൻ ആയ ഗോവിന്ദ് വരാഹ മലയാളത്തിൽ ആദ്യമായി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
ഒരു കുടുംബ കഥയും അതോടൊപ്പം പ്രണയ കഥയും പറയുന്ന ഈ എന്റെർറ്റൈനെറിനു സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് മുരളി കൃഷ്ണ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചേർന്ന് ആണ്. ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, ദിലീപ്, അർജുൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിശ്വജിത് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സിയാൻ ശ്രീകാന്തും ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് കൃഷ്ണ സാഗറും ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.