kathal movie review
ഇന്ന് റിലീസായ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കാതൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ഈ ചിത്രം രചിച്ചത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്.
ഒരു പ്രണയകഥ ശുഭഅവസാനം എന്നാൽ കാമുകനും കാമുകിയും കൈകോർത്ത് പിടിച്ച് അസ്തമയസൂര്യനിലേക്ക് നടക്കുന്നതായിരുന്നു എന്ന വിശ്വസിച്ച ഒരു തലമുറയെ പ്രണയം ഭാവനകൾക്കും,ലിംഗത്തിനും അപ്പുറമുള്ള ഒന്നാണെന്ന് പറഞ്ഞ് വയ്ക്കുന്നു ‘കാതൽ’
ജിയോ ബേബി എന്ന സംവിധായകൻ വിപ്ലവകരമായ സ്വവർഗ്ഗാനുരാഗത്തെ വിഷയമാക്കിയപ്പോൾ അതൊട്ടും അതിഭാവകത്വമില്ലാതെ, ഉപദേശങ്ങൾ കുത്തി നിറയ്ക്കാതെ കൈയടക്കത്തോടെ അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ ചെറിയ ഡീറ്റെയ്ലിങ്ങ് മുതൽ കഥാപരിസരം അനാവരണം ചെയ്ത രീതി വരെ തീർത്തും മുൻപെങ്ങും മലയാളി കാണാത്ത ശൈലിയിലും സ്വാഭാവികതയിലുമാണ്.
വേർപ്പിരിയാൻ ഒന്നിച്ചെത്തുന്ന ഭാര്യയും ഭർത്താവും അവിടെ ഭാര്യയുടെ ഹാൻ്റ് ബാഗ് വാങ്ങി സൂക്ഷിക്കുന്ന ഭർത്താവ്, വീട്ടുകാർക്കൊപ്പം മറ്റേതു ഭക്ഷണത്തെയും പോലെ തീൻമേശയിൽ ഇരുന്ന് മദ്യം കഴിക്കുന്ന മകൾ, സ്ഥാനാർത്ഥിയുടെ സ്വകാര്യ ജീവിതം കാര്യമാക്കാതെ വോട്ട് ചെയ്യുന്ന പൗരബോധം ഉള്ള നാട്ടുക്കാർ അങ്ങനെ കഥാപാത്ര നിർമ്മിതിയിലും ഒരു തരത്തിലുമുള്ള മുൻ വാർപ്പ് മാതൃകകളെ പിൻതുടരാത്ത, മമ്മൂക്കയെയും ജ്യോതികയേയും പോലുള്ള അഭിനേതാക്കളുടെ കാമ്പുള്ള പ്രകടനങ്ങൾക്കുള്ള ഇടം ഒരുക്കുന്ന മികച്ച തിരക്കഥയാണ് ആദർശ് – പോൾസൺ എന്നിവരുടെത്.
സിനിമയുടെ ആദ്യ പകുതി ഉദ്വോഗ ഭരിതമായപ്പോൾ രണ്ടാം പകുതി വൈകരികമായിരുന്നു.മമ്മൂട്ടി എന്ന നടൻ്റെ പേരൻപിനും, നന്പകൽ നേരത്തിനു മയക്കത്തിനും ശേഷമുള്ള ഉജ്വല പ്രകടനം കാണാനാവും. കാതലിൽ.സമൂഹത്തെ പുരോഗമന കണ്ണിലൂടെ നോക്കാൻ പ്രചോദിപ്പിക്കുന്ന കാതൽ എന്ന സിനിമ നിർമ്മിക്കാൻ തീരുമാനിച്ച മമ്മൂട്ടി എന്ന മനുഷ്യൻനെ പ്രശംസിച്ചേ മതിയാവൂ.
ഓരോ ശ്വാസത്തിലും, നടപ്പിലും , ചിരിയിലും മാത്യൂ ദേവസ്സിയായി പരകായപ്രവേശം നടത്തിയ മമ്മൂട്ടി ഇനിയും വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ തന്നിൽ ഭദ്രം എന്ന് തെളിയിച്ചിരിക്കുന്നു.
ജ്യോതിക മൊഴിക്ക് ശേഷം ശക്തമായ പ്രകടനം കാഴ്ച പ്പോൾ അനഘ, ജോജി എന്നിവരും മികവ് പുലർത്തി
ചിത്രത്തിന്റെ മിതമായ പശ്ചാത്തല സംഗീതവും സാലുവിന്റെ മികവുറ്റ ഫ്രെയ്മസും കാതലിനെ മിഴിവുള്ള ഒരു സിനിമാനുഭവം ആക്കി മാറ്റുന്നു.
കാതൽ ഇന്നിന്റെ സിനിമയാണ് .വീണ്ടും വീണ്ടും കാണേണ്ട, മാനവികതയെ ഉയർത്തിപിടിക്കുന്ന, മാറിയ ചിന്തകളുള്ള, കൃത്യമായ രാഷ്ട്രീയമുള്ള സിനിമ.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.