[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

പ്രണയവും ആവേശവും നിറഞ്ഞ പ്രണയമീനുകളുടെ കടൽ; ഞെട്ടിക്കുന്ന പ്രകടനവുമായി വിനായകൻ

ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ. പ്രശസ്ത നടൻ വിനായകൻ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ഗബ്രി ജോസ്, റിധി കുമാർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. പ്രശസ്ത രചയിതാവ് ജോൺ പോൾ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവക്ക് പുറമെ ഗാനങ്ങളും വമ്പൻ ഹിറ്റായിരുന്നു. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ സമീപിച്ചത്.

ഗബ്രി ജോസ് അവതരിപ്പിക്കുന്ന അജ്മൽ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാൻ ഒരു ദ്വീപിൽ എത്തുന്ന അജ്മൽ അവിടെ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആവുന്നു. എന്നാൽ അവിടെ വെച്ച് അവരുടെ ജീവിതത്തിലേക്കു വിനായകൻ അവതരിപ്പിക്കുന്ന ഐദ്രു എന്ന സ്രാവ് വേട്ടക്കാരൻ കടന്നു വരുന്നതോടെ ചിത്രം കൂടുതൽ വികസിച്ചു തുടങ്ങുന്നു.

Pranaya Meenukalude Kadal Review

ഒരിക്കൽ കൂടി ഒരു കാമ്പുള്ള കഥ വളരെ മനോഹരമായി അവതരിപ്പിക്കാൻ കമൽ എന്ന സംവിധായകന് കഴിഞ്ഞു എന്ന് പറയാം. വളരെ മികച്ച ഒരു തിരക്കഥയാണ് ജോൺ പോൾ എന്ന പരിചയ സമ്പന്നനായ രചയിതാവ് ഒരുക്കിയത്. പ്രണയവും ആവേശവും ആകാംഷയും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം വളരെ മികവുറ്റ രീതിയിലാണ് കമൽ- ജോൺപോൾ കൂട്ടുകെട്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ഒരു കമൽ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം നൽകാൻ സംവിധായകന് സാധിച്ചപ്പോൾ വിനായകൻ എന്ന അഭിനേതാവിന്റെ കഴിവിനെ കൂടി ഗംഭീരമായി ഉപയോഗിക്കാൻ കമലിന് കഴിഞ്ഞു. വ്യത്യസ്തമായ കഥാ സന്ദർഭങ്ങളും പ്രണയവും നിറഞ്ഞ ചേർന്ന ആദ്യ പകുതിയും അതിനു ശേഷം പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും ആവേശവും നിറഞ്ഞ രണ്ടാം പകുതിയും ചിത്രത്തെ മികച്ചതാക്കി. ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിക്കപ്പെട്ട രീതിയും ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിൽ സഹായകരമായിട്ടുണ്ട് എന്ന് പറയാം.

ഐദ്രു എന്ന കഥാപാത്രമായി വിനായകൻ മിന്നുന്ന പ്രകടനം നടത്തിയപ്പോൾ പുതുമുഖങ്ങൾ ആയ ഗബ്രി, റിധി എന്നിവരും മികച്ച പ്രകടനമാണ് നൽകിയത്. വൈകാരിക രംഗങ്ങളിൽ ഓരോ അഭിനേതാക്കളും അവിസ്മരണീയ പ്രകടനമാണ് കാഴ്ച വെച്ചത്. വിനായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഐദ്രു എന്ന് പറയാം നമ്മുക്ക്. അത്ര തീവ്രമായാണ് അദ്ദേഹം ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിച്ചത്. ദിലീഷ് പോത്തൻ പതിവ് പോലെ തന്റെ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചു. ഗബ്രിയും രീതിയും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രിയും ചിത്രത്തെ കൂടുതൽ മനോഹരമാക്കി എന്ന് എടുത്തു പറയേണ്ടി വരും. അത് പോലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ്, ശ്രീധന്യ, സുധീഷ്, പദ്മാവതി, കൈലാസ്, അപ്പുണി ശശി, ലിഷോയ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

Pranaya Meenukalude Kadal Review

ക്യാമറ കൈകാര്യം ചെയ്ത വിഷ്ണു പണിക്കർ നൽകിയ ദൃശ്യങ്ങൾ കടലിന്റെയും ദ്വീപിന്റെയും മുഴുവൻ ഭംഗിയും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ എത്തിച്ചു. ചിത്രത്തിന്റെ ആത്മാവായി മാറി ഈ ദൃശ്യങ്ങൾ എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. അതുപോലെ തന്നെ ഷാൻ റഹ്മാൻ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. വൈകാരിക രംഗങ്ങളിലെ പശ്ചാത്തല സംഗീതം മനസ്സിൽ തട്ടുന്നതായിരുന്നു. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് മികവു സാങ്കേതികമായി വളരെയേറെ മികവ് പുലർത്താൻ ചിത്രത്തെ സഹായിച്ചിട്ടുണ്ട് എന്ന് പറയാം.

ചുരുക്കി പറഞ്ഞാൽ പ്രണയ മീനുകളുടെ കടൽ, ഒരു മികച്ച എന്റെർറ്റൈനെർ ആണ്. പ്രണയവും സംഗീതവും, ആവേശവും മനസ്സിൽ തട്ടുന്ന രംഗങ്ങളും നിറഞ്ഞ കാമ്പുള്ള കഥ പറയുന്ന ഒരു ചിത്രം. ഈ ചിത്രം നിങ്ങളെ ഒരിക്കളാലും നിരാശരാക്കില്ല എന്ന് മാത്രമല്ല, വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവവും സമ്മാനിക്കും.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

4 days ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

4 days ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

4 days ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

4 days ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

6 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

6 days ago

This website uses cookies.