[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

ഈ മനോഹരം അതിമനോഹരം; മനസ്സ് നിറച്ചു വിനീത് ശ്രീനിവാസൻ ചിത്രം

കഴിഞ്ഞ വെള്ളിയാഴ്ച്ച കേരളത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടിയ അൻവർ സാദിഖ് എഴുതി സംവിധാനം ചെയ്ത മനോഹരം എന്ന ചിത്രം. ജോസ് ചക്കാലക്കൽ, സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയെല്ലാം മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു.

വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനു എന്ന് പേരുള്ള ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ഒരു പെയിന്റ് ആർട്ടിസ്റ് ആയ മനു, മാറുന്ന ട്രെൻഡുകളോടു പിടിച്ചു നില്ക്കാൻ നടത്തുന്ന ശ്രമവും അതിനിടയിൽ അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. സ്വന്തമായി ഫ്ലെക്സ് പ്രിന്റിങ് ഷോപ്പ് തുടങ്ങാനും ഫോട്ടോ ഷോപ്പ് പഠിക്കാനും മനു നടത്തുന്ന ശ്രമങ്ങളും അവനു എതിരായി രാഹുൽ എന്ന കഥാപാത്രം എത്തുന്നതും ചെയ്യുന്നതോടെയാണ് ഈ ചിത്രം വികസിക്കുന്നത്.

രസകരമായ ഒരു കഥ ആവിഷ്കരിച്ചു കൊണ്ടാണ് അൻവർ സാദിഖ് എന്ന സംവിധായകൻ ആദ്യം നമ്മുടെ മുന്നിൽ എത്തിയത്. രണ്ടാമത്തെ വരവിലും വളരെ വ്യത്യസ്തമായതും രസകരമായതുമായ ഒരു കഥയാണ് അൻവർ സാദിഖ് നമ്മളോട് പറയുന്നത്. അദ്ദേഹം തന്നെ വളരെ മനോഹരമായി ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ചതിനൊപ്പം വിശ്വസനീയമായ കഥാ സന്ദർഭങ്ങളും സൃഷ്ടിക്കാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തെ പേരുപോലെ തന്നെ മനോഹരമാക്കിയത്. ആത്മാവുള്ള ഒരു കഥയ്ക്ക് ജീവൻ തുടിക്കുന്ന മികച്ച ഒരു ദൃശ്യ ഭാഷ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം നൽകിയപ്പോൾ മനോഹരം എന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായി കണ്ടിരിക്കാവുന്ന ഒരു വിനോദ ചിത്രമായി മാറി. വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളും വിശ്വസനീയമായ കഥാ സന്ദർഭങ്ങളും ആണ് ഈ ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിന് കാരണമായത് . മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞു നിന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങളും പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്നതായിരുന്നു. വളരെ കയ്യടക്കത്തോട് കൂടി, ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെയാണ് അൻവർ സാദിഖ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Manoharam Review

ഗംഭീര പ്രകടനം നൽകിയ വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവർ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. വളരെ സ്വാഭാവികമായി തങ്ങളുടെ കഥാപാത്രങ്ങളിലേക്കു ഇറങ്ങി ചെന്ന ഇവരുടെ ഓൺസ്ക്രീൻ രസതന്ത്രവും പ്രകടനവും വളരെ മികച്ചതായിരുന്നു. അതുപോലെ തന്നെ ബേസിൽ ജോസെഫ് എന്ന നടനും പ്രേക്ഷകരുടെ കയ്യടി നേടി. വളരെ രസകരമായിരുന്നു ഈ നടന്റെ ഭാവപ്രകടനങ്ങളും സംഭാഷണ ശൈലിയും. നായികാ വേഷത്തിൽ എത്തിയ അപർണ ദാസ് പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ദീപക്, ജൂഡ് ആന്റണി ജോസെഫ്, അഹമ്മദ് സിദ്ദിഖി, ഹരീഷ് പേരാടി, ഡൽഹി ഗണേഷ്, വി കെ പ്രകാശ്, ശ്രീലക്ഷ്മി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം എത്തിച്ചിട്ടുണ്ട്.

Manoharam Review

സഞ്ജീവ് തോമസ് ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ ജെബിൻ ജേക്കബും തന്റെ മികച്ച പ്രകടനം തന്നെ നൽകി. ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന ഒരു അന്തരീക്ഷമൊരുക്കാൻ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നിധിൻ രാജിന്റെ എഡിറ്റിംഗ് ആണ് പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാതെ മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനെ സഹായിച്ചത്. സാങ്കേതികമായി ഏറെ മുൻപന്തിയിലാണ് ഈ ചിത്രത്തിന്റെ സ്ഥാനം എന്നതും എടുത്തു പറയണം.

മനോഹരം നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്. ചിരിയും മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളും ആവേശവും മികച്ച അഭിനയ പ്രകടനങ്ങളും എല്ലാം കോർത്തിണക്കിയ ഒരു മികച്ച സിനിമാനുഭവമാണ് അൻവർ സാദിഖ് എന്ന പ്രതിഭ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

13 hours ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

19 hours ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

20 hours ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

3 days ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

4 days ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

4 days ago

This website uses cookies.