[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മമ്മുക്കയുടെ ആ ചോദ്യം എല്ലാം മാറ്റിമറിച്ചു; മമ്മൂട്ടിയെ കുറിച്ച് ഹാസ്യ താരം നസീർ സംക്രാന്തി..!

ടെലിവിഷൻ ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരൻ ആയി മാറിയ നടൻ ആണ് നസീർ സംക്രാന്തി. സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം താൻ സിനിമയിൽ എത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് നസീർ സംക്രാന്തി ഇത് വെളിപ്പെടുത്തുന്നത്. മമ്മൂക്കയാണ് മനസില്‍ സിനിമാ മോഹത്തിന്റെ വിത്തുപാകിയത് എന്നാണ് നസീർ സംക്രാന്തി പറയുന്നത്. മൈ ട്രീ ചലഞ്ചുമായി മരം വയ്ക്കുന്നതു പോലൊരു പരിപാടി എന്നാണ് നസീർ അതിനെ വിശേഷിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പോത്തന്‍ വാവയുടെ ഷൂട്ടിങ് ആലപ്പുഴയില്‍ നടക്കുന്ന സമയത്തു നസീറിനും കൂട്ടർക്കും റിഹേഴ്സലിനായി നല്‍കിയ ഹോട്ടലിലാണ് മമ്മൂട്ടി താമസിച്ചിരുന്നത്.

കലാഭവൻ ഷാജോണിനെ നേരത്തേ തന്നെ മമ്മൂക്കയ്ക്ക് പരിചയമുണ്ട് എന്നത് കൊണ്ട് അവന്റെ കൂടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത് എന്നും നസീർ ഓർത്തെടുക്കുന്നു. മമ്മൂട്ടിയോട് നസീർ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ഉടനെ മമ്മൂക്കയുടെ ചോദ്യമെത്തി. ‘ഒപ്പമുള്ളവര്‍ എല്ലാം സിനിമയില്‍ എത്തിയല്ലോ? നിനക്കും സിനിമയില്‍ അഭിനയിക്കേണ്ടേ..?’. വേണം എന്ന് നസീർ ഉടൻ ഉത്തരം പറഞ്ഞപ്പോള്‍ ഉടന്‍ വന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം, “അതിന് നിന്നെ ആര്‍ക്കറിയാം. നീ പെണ്ണല്ലേ? പെണ്‍വേഷം കെട്ടുന്നത് നിര്‍ത്തണം. ഇനി മേലാല്‍ അതുപോലുള്ള സ്‌കിറ്റുകള്‍ കളിക്കരുത്”. അതിനുശേഷം ഒഴിവാക്കാന്‍ പറ്റുന്ന പെണ്‍വേഷങ്ങള്‍ എല്ലാം ഒഴിവാക്കി നസീർ. ഇപ്പോഴും മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് എന്നും അദ്ദേഹം ചെയര്‍മാനായിരിക്കുന്ന ചാനലില്‍ ഷോ ചെയ്യാന്‍ അവസരം നല്‍കി എന്നും നസീർ പറയുന്നു. സിനിമകളില്‍ റോളുകള്‍ ശുപാർശ ചെയ്തു വാങ്ങി തരികയും ചെയ്തിട്ടുണ്ട് മമ്മൂട്ടി എന്നും നസീർ വെളിപ്പെടുത്തി. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകള്‍ നസീറിന് കിട്ടിയത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.