[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അൻപതു സുവർണ ദിനങ്ങൾ പിന്നിട്ടു പട്ടാഭിരാമൻ..!

പ്രശസ്ത സംവിധായകനായ കണ്ണൻ താമരക്കുളം ഒരുക്കിയ പട്ടാഭിരാമൻ എന്ന ജയറാം ചിത്രം പ്രദർശന വിജയത്തിന്റെ അൻപതു സുവർണ ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചിത്രം ചർച്ച ചെയ്ത പ്രമേയം ഒരുപാട് പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഭക്ഷണത്തിൽ മായം കലർത്തുന്നതിനെതിരെ ഉള്ള ഒരു സന്ദേശം കൂടി നൽകിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ്. പ്രശസ്ത തിരക്കഥാ രചയിതാവായ ദിനേശ് പള്ളത്തു രചന നിർവഹിച്ച ഈ ചിത്രത്തിൽ ജയറാമിനൊപ്പം മിയ, ഷീലു എബ്രഹാം, ജയപ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജോലിയോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന പട്ടാഭിരാമൻ എന്ന ഹെൽത് ഇൻസ്‌പെക്ടർ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ, ആട് പുലിയാട്ടം, അച്ചായൻസ്, ചാണക്യ തന്ത്രം എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള കണ്ണൻ താമരക്കുളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് പട്ടാഭിരാമൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കോമഡിയും റൊമാന്സും ആവേശവും സസ്‌പെൻസും ആക്ഷനും എല്ലാം ഉൾപ്പെടുത്തിയ ഒരു ക്ലീൻ എന്റെർറ്റൈനെർ ആയാണ് പട്ടാഭിരാമൻ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബൈജു സന്തോഷ്, ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ, പ്രേം കുമാർ, പാർവതി, അനുമോൾ, നന്ദു, കലാഭവൻ പ്രചോദ്, തെസ്നി ഖാൻ, ജയൻ ചേർത്തല, മാധുരി, രമേശ് പിഷാരടി, ജനാർദ്ദനൻ, സുധീർ കരമന, ഷൈജു എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.