[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

ഗംഭീര ചലച്ചിത്രാനുഭവമായി ഉയരെ; റിവ്യൂ വായിക്കാം

ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് നവാഗതനായ മനു അശോകന്റെ സംവിധാന സംരംഭമായ ഉയരെ. പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആണ്. ഈ ചിത്രത്തിന്റെ ട്രൈലെർ, പോസ്റ്ററുകൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയത് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു എന്ന് പറയാം. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.

ഒരു പൈലറ്റ് ആവാനുള്ള സ്വപ്നവുമായി ജീവിക്കുന്ന പല്ലവി എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. എന്നാൽ അവളുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിതമായ ഒരു ദുരന്തം അവളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിക്കുന്നു എന്നും അവൾ അതിനെ എങ്ങനെ നേരിടുന്നു എന്നുമാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

മനു അശോകൻ എന്നയീ സംവിധായകന് തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ കഴിഞ്ഞു എന്ന് തന്നെ നമ്മുക്ക് പറയാം. ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഒന്നും തന്നെയില്ലാതെ ഉയരെ എന്ന ഈ ചിത്രം വളരെ ത്രില്ലിംഗ് ആയ രീതിയിൽ ഒരുക്കാൻ മനുവിന് കഴിഞ്ഞിട്ടുണ്ട്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയം വളരെ മനോഹരമായി തന്നെ ആവിഷ്കരിക്കാൻ ഈ സംവിധായകന് കഴിഞ്ഞു. മനു ഒരു സംവിധായകനെന്ന നിലയിൽ പുലർത്തിയ കയ്യടക്കമാണ് വളരെ കാമ്പുള്ള ഒരു കഥ പറയുന്ന ഈ ചിത്രത്തെ ഗംഭീരമാക്കിയത്. ബോബി- സഞ്ജയ് ടീം എഴുതിയ തിരക്കഥയും സംഭാഷണവും മികവ് പുലർത്തിയിട്ടുണ്ട്. ഒരു വിനോദ ചിത്രത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ഈ ചിത്രത്തിൽ കോർത്തിണക്കാൻ എഴുത്തുകാർക്കും സംവിധായകനും കഴിഞ്ഞു എന്ന് സംശയമില്ലാതെ തന്നെ പറയാം. വളരെ വ്യത്യസ്തമായതും ആഴമുള്ളതുമായ ഒരു കഥ പറഞ്ഞു കൊണ്ട് തന്നെ പ്രേക്ഷകനെ രസിപ്പിക്കാനും സാധിച്ചു എന്നതാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത്. വൈകാരിക മുഹൂർത്തങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും ചിത്രത്തിന്റെ ആസ്വാദന നിലവാരം വർദ്ധിപ്പിച്ചു.

പാർവതി ഒരിക്കൽ കൂടി ഗംഭീര പ്രകടമാണ് കാഴ്ച വെച്ചത്. ഇതിനോടകം ഒരുപിടി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ റേഞ്ച് നമ്മുക്ക് മുന്നിൽ കാണിച്ചു തന്ന ഈ നടി ഇപ്പോൾ വളരെ അനായാസമായാണ് തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ശരീര ഭാഷയും ഡയലോഗ് ഡെലിവറി സ്റ്റൈലുമെല്ലാം കഥാപാത്ര പൂർണ്ണതക്കായി ഗംഭീരമായി തന്നെ മാറ്റിമറിക്കുന്ന പാർവതിയെ നമ്മുക്ക് ഉയരെയിൽ ഒരിക്കൽ കൂടി കാണാൻ സാധിക്കും. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ യുവ താരങ്ങൾ എല്ലാവരും തന്നെ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരുടെ ഓൺസ്‌ക്രീൻ എനർജി ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തിയായി മാറി. തങ്ങളുടെ കഥാപാത്രങ്ങൾക്ക് അത്ര മനോഹരമായ രീതിയിൽ ആണ് ഇരുവരും ജീവൻ നൽകിയത്. സിദ്ദിഖ് ഒരിക്കൽ കൂടി പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംയുക്ത മേനോൻ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, ഭഗത്, അനാർക്കലി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

മുകേഷ് മുരളീധരൻ ഒരുക്കിയ ദൃശ്യങ്ങൾ ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ. ഈ ചിത്രത്തിന്റെ സാങ്കേതിക വശത്തിനു വലിയ മുതൽക്കൂട്ടായിട്ടുണ്ട് അദ്ദേഹം നൽകിയ ദൃശ്യങ്ങൾ . അതുപോലെ തന്നെ മഹേഷ് നാരായണൻ എന്ന പ്രതിഭയുടെ എഡിറ്റിംഗ് മികവ് ഈ ചിത്രത്തിന് മികച്ച വേഗത നല്കാൻ സഹായിച്ചിട്ട്ണ്ട്. അതുപോലെ തന്നെ ഗോപി സുന്ദർ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചു. അത്ര മനോഹരമായിരുന്നു ഗോപി സുന്ദർ ഈണം നൽകിയ ഗാനങ്ങളും അതുപോലെ പശ്ചാത്തല സംഗീതവും.

ചുരുക്കി പറഞ്ഞാൽ ഉയരെ മികച്ച ഒരു സിനിമാനുഭവം ആണ്. എല്ലാ രീതിയിലും പ്രേക്ഷകരെ സംതൃപ്തരാക്കുന്ന ഈ ചിത്രം പുതുമയേറിയ ഒരു വിഷയവും പുതിയ അവതരണ ശൈലിയും കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കും എന്നുറപ്പാണ്. അഭിനേതാക്കളുടെ പെർഫോമൻസ് കൊണ്ടും സാങ്കേതിക തികവ് കൊണ്ടുമെല്ലാം ഉയർന്ന നിലവാരം പുലർത്തുന്ന ഉയരെ നല്ല ചിത്രങ്ങളുടെ കൂട്ടത്തിലേക്കു ചേർത്ത് വെക്കാവുന്ന ഒരു ചലച്ചിത്രാനുഭവം ആണ്.

webdesk

Recent Posts

ലോക രണ്ടാം ഭാഗത്തിൽ നായകനായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

2 hours ago

ടിക്കി ടാക്കയിലും പള്ളി ചട്ടമ്പിയിലും ഞെട്ടിക്കാൻ പൃഥ്വിരാജ്

ആസിഫ് അലി നായകനായ 'ടിക്കി ടാക്ക', ടോവിനോ തോമസ് നായകനായ 'പള്ളി ചട്ടമ്പി' എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ്…

2 hours ago

ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’

റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന 'കാന്താര ചാപ്റ്റർ 1' ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം…

2 hours ago

കേരളാ ഗ്രോസ് 40 കോടി പിന്നിട്ട് ‘ഹൃദയപൂർവം’; അപൂർവ റെക്കോർഡുമായി മോഹൻലാൽ

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവം' കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ്…

2 hours ago

പ്രേക്ഷക നിരൂപക പ്രശംസകൾ നേടി “വള” വൻ വിജയത്തിലേക്ക്

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം…

3 hours ago

തീയേറ്റർ ഉത്സവം വീണ്ടും; ‘രാവണപ്രഭു’ റീ റിലീസ് തീയതി പുറത്ത്

മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകളുടെ സൂപ്പർ റീ റിലീസ് വിജയത്തിന് ശേഷം വീണ്ടുമൊരു മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ…

7 hours ago

This website uses cookies.