ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച ചിത്രമാണ് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകൻ ആയ ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കേരളത്തിലും കേരളത്തിന് പുറത്തുമായി വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം ലോകം മുഴുവൻ ഇന്ന് റിലീസ് ചെയ്തത്.
മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. പി കെ രാംദാസ് എന്ന കേരളാ രാഷ്ട്രീയത്തിലെ വമ്പന്റെ മരണത്തോടെ തുടങ്ങുന്ന ചിത്രം അതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിലൂടെയും അതിനിടയിലേക്കു സ്റ്റീഫൻ നെടുമ്പള്ളിയുടെ വരവോടെയും വികസിക്കുന്നു.
പൃഥ്വിരാജ് എന്ന സംവിധായകന്റെ അതിഗംഭീരമായ മേക്കിങ് ആണ് ലൂസിഫർ എന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. ഒരുപാട് ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു കഥ, നമ്മുടെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കൂടി പശ്ചാത്തലത്തിൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ആണ് ലൂസിഫർ എന്ന സിനിമയുടെ വിജയം. മുരളി ഗോപിയുടെ ഏറ്റവും മികച്ച രചന ഇനി മുതൽ ലൂസിഫർ ആണെന്ന് പറഞ്ഞാലും അതൊരു അതിശയോക്തിയാവില്ല. അത് പോലെ പൃഥ്വിരാജ് എന്ന സംവിധായകൻ ഇന്ത്യൻ സിനിമയ്ക്കു ഒട്ടേറെ ഗംഭീര ചിത്രങ്ങൾ സമ്മാനിക്കാൻ കെൽപ്പുള്ളയാളാണ് എന്ന് ലൂസിഫർ അടിവരയിട്ടു പറയുന്നു. വളരെ വ്യത്യസ്തമായ ഒരു കഥ കുടുംബ പ്രേക്ഷകർക്കും മോഹൻലാൽ ആരാധകർക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ ഒരുക്കി പൃഥ്വിരാജ്. ചിത്രത്തിൽ അത്യന്തം ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ മാത്രമല്ല, മനസിൽ തൊടുന്ന വൈകാരിക രംഗങ്ങളും കിടിലൻ ഡയലോഗുകളും അനവധിയുണ്ട്. ഒരിക്കൽ പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആണ് ചിത്രം മുന്നോട്ടു പോകുന്നത് എന്ന് മാത്രമല്ല പ്രേക്ഷകരെ അക്ഷരാർഥത്തിൽ ആവേശം കൊണ്ട് തന്റെ സീറ്റിൽ നിന്ന് എഴുനേൽപ്പിക്കുന്ന രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം.
മോഹൻലാൽ എന്ന വിസ്മയത്തിന്റെ മറ്റൊരു വിസ്മയ പ്രകടനമാണ് ലൂസിഫറിന്റെ ജീവൻ. സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാൽ കാഴ്ച വെച്ചത് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. ആക്ഷൻ രംഗങ്ങളിൽ തന്നെ വെല്ലാൻ ഇന്നും മറ്റാരും ഇല്ലെന്നും കാണിച്ചു തന്ന മോഹൻലാൽ തന്റെ കണ്ണുകൾ കൊണ്ടും മൗനം കൊണ്ട് പോലും പ്രേക്ഷകരോട് സംവദിക്കുന്ന കാഴ്ച അതിശയത്തോടു കൂടി മാത്രമേ കണ്ടിരിക്കാനാവു. ഒരുപക്ഷെ മോഹൻലാൽ ആരാധകർ മാത്രമല്ല , എല്ലാ സിനിമാ പ്രേമികളും ഒരു നിമിഷം അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസിനെ തൊഴുതു പോവുക തന്നെ ചെയ്യും. ഒരു നോട്ടം കൊണ്ട് തന്നെ തീപ്പൊരി ചിതറുന്ന മാസ്സ് എഫ്ഫക്റ്റ് ഉണ്ടാക്കാൻ ഈ മനുഷ്യനുള്ള കഴിവ് ഇന്നും മറ്റാരെക്കാളും ഏറെ മുകളിൽ ആണെന്ന് ലൂസിഫർ കാണിച്ചു തരുന്നു. മോഹൻലാൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിൽ പോലും സ്വാഭാവികാഭിനയത്തിലും അണ്ടർ ആക്റ്റിംങ്ങിലും തന്നെ വെല്ലാൻ മറ്റൊരാൾ ഇല്ലെന്ന സത്യം..വിവേക് ഒബ്‌റോയ് മികച്ച പ്രകടനം നൽകി മോഹൻലാലിനൊപ്പം നിന്നപ്പോൾ, അതി ഗംഭീര പ്രകടനം കാഴ്ച വെച്ച മറ്റു അഭിനേതാക്കൾ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, കലാഭവൻ ഷാജോൺ, സായി കുമാർ, ഫാസിൽ, അതിഥി വേഷത്തിൽ എത്തിയ പൃഥ്വിരാജ് എന്നിവരാണ്. നൈല ഉഷ, ജിജു ജോൺ,ബൈജു, ആദിൽ ഇബ്രാഹിം, ഷോൺ റോമി, കൈനകരി തങ്കരാജ്, ശിവാജി ഗുരുവായൂർ, സച്ചിൻ കടേക്കർ, സാനിയ , അനീഷ് ജി മേനോൻ, ബാല തുടങ്ങിയവരും കയ്യടി നേടി.
സ്റ്റണ്ട് സിൽവ ഒരുക്കിയ സംഘട്ടന രംഗങ്ങൾ അതി ഗംഭീരം ആയപ്പോൾ സുജിത് വാസുദേവ് ഒരുക്കിയ ദൃശ്യങ്ങൾ ആണ് ഈ ചിത്രത്തിന്റെ സാങ്കേതിക നിലവാരം വാനോളം എത്തിച്ചത്. ദീപക് ദേവ് ഒരുക്കിയ സംഗീതം ഒരിക്കൽ കൂടി മികച്ച നിലവാരം പുലർത്തിയപ്പോൾ സംജിത് മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും മികച്ചു നിന്നു. ദീപക് ദേവ് നൽകിയ പശ്ചാത്തല സംഗീതം മാസ്സ് ആയിരുന്നു എന്ന് പറയാതെ വയ്യ. ഗംഭീരമായ ഒരു ആദ്യ പകുതി, കിടിലൻ ഇന്റർവെൽ, മികച്ച രണ്ടാം പകുതി, ഒരു മരണ മാസ്സ് ക്ലൈമാക്സ്. ലൂസിഫർ കേരളം കീഴടക്കി കഴിഞ്ഞു.
ലൂസിഫർ അക്ഷരാർഥത്തിൽ ഒരു അനുഭവം ആണ്. നമ്മളെ ഒരുപാട് രസിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ആവേശം കൊള്ളിക്കുന്ന ഒരു സിനിമാനുഭവം. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാവാം വരും ദിവസങ്ങളിൽ ലൂസിഫറിന്റെ പ്രയാണം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.