ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രം ആണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മധുര രാജ. ഒൻപതു വർഷം മുൻപ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ പോക്കിരി രാജ എന്ന ചിത്രത്തിലെ രാജ കഥാപാത്രത്തെ ഒന്ന് കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് വൈശാഖ്. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ വിജയം നേടിയ മോഹൻലാൽ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖിനു വേണ്ടി വീണ്ടും തിരക്കഥ രചിച്ച ഈ ചിത്രം വമ്പൻ ഹൈപ്പോടു കൂടിയാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. തമിഴ് നടൻ ജയ്, ജഗപതി ബാബു, അനുശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നെൽസൺ ഐപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വലിയ റിലീസുകളിൽ ഒന്നായി എത്തിയ ഈ ചിത്രം ഇരുപത്തിയേഴു കോടി രൂപയ്ക്കു മുകളിൽ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.
രാജ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഭൂതകാലം നമ്മുക്ക് പോക്കിരി രാജയുടെ മനസ്സിലായത് ആണ്. ആ രാജ കഥാപാത്രത്തിന്റെ രണ്ടാം വരവ് ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പാമ്പിൻ തുരുത് എന്ന സ്ഥലത്തേക്ക് ഉള്ള രാജയുടെ വരവ് ആണ് ഈ ചിത്രത്തിന്റെ കഥാഗതി മാറ്റുന്നത്. രാജ എന്തിനു വന്നു, അതിനു ശേഷം അവിടെ എന്ത് സംഭവിക്കുന്നു എന്നതൊക്കെ ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.
പോക്കിരി രാജ എന്ന തട്ട് പൊളിപ്പൻ മാസ്സ് മസാല ചിത്രം സമ്മാനിച്ച് കൊണ്ട് അരങ്ങേറിയ വൈശാഖ്, ആ കഥാപാത്രവുമായി വീണ്ടും എത്തുമ്പോഴും അതുപോലെ തന്നെയുള്ള ഒരു ഹൈ വോൾടേജ് ആക്ഷൻ ചിത്രം തന്നെയാണ് മധുര രാജയിലൂടെയും നമ്മുക്ക് നൽകിയത് എന്ന് പറയാം. ഉദയ കൃഷ്ണ എഴുതിയ ആവേശകരമായ ഒരു തിരക്കഥയുടെ പിൻബലത്തോടെ മികച്ച ഒരു എന്റെർറ്റൈനെർ ഒരുക്കാൻ വൈശാഖ് എന്ന മാസ്റ്റർ ഡിറക്ടർക്കു കഴിഞ്ഞിട്ടുണ്ട്. ആരാധകർക്ക് വേണ്ടിയുള്ള ഒരു ചിത്രമാണെങ്കിൽ കൂടി എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിൽ വിശ്വസനീയമായ രീതിയിൽ കഥാസന്ദർഭങ്ങൾ അവതരിപ്പിക്കാനും, ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ ചിത്രം ആദ്യാവസാനംമുന്നോട്ടു കൊണ്ട് പോകാനും വൈശാഖ് എന്ന പരിചയ സമ്പന്നനായ സംവിധായകന് കഴിഞ്ഞു . കോമെഡിയും ആക്ഷനും എല്ലാം കോർത്തിണക്കി ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആക്കി വൈശാഖും ഉദയ കൃഷ്ണയും ചേർന്ന് മധുര രാജയെ മാറ്റിയിട്ടുണ്ട്. ഒരു കളർഫുൾ ചിത്രമായാണ് മധുര രാജ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളുടെ ധാരാളിത്തമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയയ ഹൈലൈറ്റ് ആയി നില്കുന്നത്.
മധുര രാജ എന്ന ടൈറ്റിൽ റോളിൽ മമ്മൂട്ടി നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. തന്റെ ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ ഒരിക്കൽ കൂടി ആവേശത്തിലാക്കി. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും കൊണ്ടും മമ്മൂട്ടി ആരാധകരെ കോരിത്തരിപ്പിച്ചു. തമിഴ് യുവ താരം ജയ് ഒരിക്കൽ കൂടി തന്റെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ തന്നെ ജീവൻ പകർന്നു. ജഗപതി ബാബു, സിദ്ദിഖ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയായി തന്നെ ചെയ്തപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിജയ രാഘവൻ, ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, രമേശ് പിഷാരടി, സലിം കുമാർ, നോബി, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, അന്ന രാജൻ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
ഷാജി കുമാർ ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ഗോപി സുന്ദർ ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. അദ്ദേഹം തന്നെയൊരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് അപ്പീൽ വർധിപ്പിച്ചിട്ടുണ്ട് . മഹേഷ് നാരായണൻ, സുനിൽ എസ് പിള്ളൈ എന്നിവരുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതിനൊപ്പം തന്നെ സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒരു സിനിമാനുഭവമാക്കി മധുര രാജയെ മാറ്റി.
ഒരു പക്കാ മാസ്സ് മസാല ആക്ഷൻ എന്റെർറ്റൈനെർ ആണ് മധുര രാജ. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ഈ സിനിമ കുടുംബ പ്രേക്ഷകരെയും ഒരുപാട് രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു എന്റെർറ്റൈനെർ ആണ്. ഈ വേനലവധിക്കു എല്ലാം മറന്നു പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള ഒരു ചിത്രമാണ് മധുര രാജ എന്ന് സംശയമില്ലാതെ തന്നെ പറയാം.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.