[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മിനിസ്റ്റർ രാജ; രാജയുടെ മൂന്നാം വരവിന്റെ പ്രതീക്ഷ നൽകി വൈശാഖ്..!

ഇന്നാണ് മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ചിത്രം എന്ന അഭിപ്രായത്തോടെ മികച്ച വിജയത്തിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്‌. മമ്മൂട്ടിയുടെ ആക്ഷനും മാസ്സ് ഡയലോഗുകളും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടും എന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. പോക്കിരി രാജ എന്ന വൈശാഖിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് മധുര രാജ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അവസാനം മിനിസ്റ്റർ രാജ എന്ന ഒരു ടൈറ്റിൽ കാണിച്ചു കൊണ്ട് ഇതിനു ഒരു മൂന്നാം ഭാഗം കൂടി വരും എന്ന സൂചനയും പ്രതീക്ഷയും നൽകി കഴിഞ്ഞു വൈശാഖ്.

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. തമിഴ് യുവ താരം ജയ്,  തെലുങ്കു താരം ജഗപതി ബാബു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അന്ന രാജൻ, നെടുമുടി വേണു, വിജയ രാഘവൻ, സലിം കുമാർ, ബിജു കുട്ടൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്‌സാണ്ടർ  എന്നിവരും അഭിനയിക്കുന്നുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച മധുര രാജക്കു ഈണം പകർന്നത് ഗോപി സുന്ദറും എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണൻ, സുനിൽ എസ്‌ പിള്ള എന്നിവർ ചേർന്നുമാണ്. ഷാജി കുമാർ ആണ് ഈ ചിത്രത്തിന്റെ വിഷ്വൽസ് ഒരുക്കിയത്. 

webdesk

Recent Posts

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

56 mins ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

2 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

3 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

3 days ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

4 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

4 days ago

This website uses cookies.