ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് പ്രശസ്ത സംവിധായകനായ ജോഷി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഒരുക്കിയ പൊറിഞ്ചു മറിയം ജോസ്. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കിയ ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ജോജു ജോർജ്, റെജിമോൻ, ഡേവിഡ് കാച്ചപ്പിള്ളി എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ട്രൈലെർ ലോഞ്ച് ആണ് ഈ ചിത്രത്തിന് കിട്ടിയത്. ഇതിന്റെ കിടിലൻ ട്രൈലെർ പ്രേക്ഷകരിൽ വമ്പൻ പ്രതീക്ഷ സൃഷ്ടിക്കുകയും ചെയ്തു.
കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തൻപള്ളി ജോസ് എന്നീ ടൈറ്റിൽ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ യഥാക്രമം ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും ഇവരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നു എന്നുമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.
ഒട്ടേറെ സൂപ്പർ ഹിറ്റ് മാസ്സ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ജോഷി ഇത്തവണ വളരെ വ്യത്യസ്തമായ ഒരു ത്രില്ലർ ഒരുക്കി കൊണ്ടാണ് നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത്. ജോഷി എന്ന മാസ്റ്റർ ഡയറക്ടർ തന്റെ സംവിധാന മികവ് ഒരിക്കൽ കൂടി തെളിയിച്ചു തരുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. അഭിലാഷ് എൻ ചന്ദ്രൻ ഒരുക്കിയ തിരക്കഥക്കു ജോഷി എന്ന മാസ്റ്റർ ഡയറക്ടർ ഒരുക്കിയ ദൃശ്യ ഭാഷയിലൂടെ പൊറിഞ്ചു മറിയം ജോസ് ഒരു ഗംഭീര സിനിമാനുഭവമായി മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കും. പ്രേക്ഷകന് മുന്നിൽ, ആവേശകരമായ ഒരു മാസ്സ് ഫാമിലി എന്റെർറ്റൈനെർ ആയി തന്നെ ഈ ചിത്രം ഒരുക്കാൻ എഴുത്തുകാരനും സംവിധായകനും കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. വളരെ ആഴവും തീവ്രതയും ഉള്ള വ്യത്യസ്തമായ ഒരു പ്രമേയവും ആ പ്രമേയത്തിന്റെ സാങ്കേതികപരമായ മികച്ച അവതരണവും ആണ് ഈ ചിത്രത്തെ പ്രേക്ഷക പ്രിയം ആക്കി മാറ്റുന്ന ഏറ്റവും വലിയ ഘടകം എന്നതും എടുത്തു പറയേണ്ടതാണ്. പ്രേക്ഷകരെ ആദ്യം മുതലേ ആകാംഷയോടെയും ആവേശത്തോടെയും ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിച്ചു കൊണ്ടും അവരെ കഥയോടൊപ്പം സഞ്ചരിപ്പിച്ചു കൊണ്ടും കൂടെ നിർത്താൻ ജോഷി എന്ന സംവിധായകന് സാധിച്ചു എന്നതാണ് പൊറിഞ്ചു മറിയം ജോസിനെ ഗംഭീരമാക്കുന്നതു. ആക്ഷനും ആവേശവും വൈകാരിക രംഗങ്ങളും സാന്ദർഭികമായി ഹാസ്യവും എല്ലാം കോർത്തിണക്കിയാണ് അദ്ദേഹം ഈ ചിത്രം നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.
ഇനി നടീനടന്മാരുടെ പ്രകടനങ്ങളിലേക്കു കടക്കുകയാണെങ്കിൽ , ഓരോ അഭിനേതാവും അനായാസ പ്രകടനം കൊണ്ട് പ്രേക്ഷക പ്രീതി നേടി. ഗംഭീര അഭിനേതാക്കൾ എന്ന് ഇതിനോടകം പേരെടുത്ത ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കി. ജോജു ജോർജ് എന്ന അഭിനേതാവ് മാസ്സ് പെർഫോമൻസിലൂടെ നടൻ എന്ന നിലയിലും താരം എന്ന നിലയിലും തന്റെ ഗ്രാഫ് ഉയർത്തിയിരിക്കുകയാണ്. ചെമ്പൻ വിനോദും തന്റെ രസകരമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടി. നായികയായെത്തിയ നൈല ഉഷയും നടത്തിയത് ഗംഭീര പ്രകടനമാണ്. സുധി കോപ്പ, രാഹുൽ മാധവ്, സ്വാസിക, വിജയ രാഘവൻ, സലിം കുമാർ, കലാഭവൻ നിയാസ്, ഐ എം വിജയൻ, സരസ ബാലുശ്ശേരി, നന്ദു, മാളവിക മേനോൻ, ജയരാജ് വാര്യർ, എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് തന്നെ ചിത്രം മികവിന്റെ മറ്റൊരു തലത്തിലേക്ക് ഉയർന്നു.
ജേക്സ് ബിജോയ് ഒരുക്കിയ സംഗീതം ആണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും അതുപോലെ പശ്ചാത്തല സംഗീതവും മികച്ചു നിന്നപ്പോൾ ക്യാമറ കൈകാര്യം ചെയ്ത അജയ് ഡേവിഡ് കാച്ചപ്പിള്ളി ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ സാങ്കേതിക മികവ് വർധിപ്പിക്കുന്നതിന് സഹായിച്ചു. ശ്യാം ശശിധരൻ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത താഴാതെ സഹായിച്ചപ്പോൾ പ്രേക്ഷകനെ മുഷിപ്പിക്കാതെ തന്നെ ചിത്രം മുന്നോട്ടു കൊണ്ടുപോകാനായി എന്ന് പറയാം.
സാങ്കേതികമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും അതുപോലെ തന്നെ കഥ അവതരിപ്പിച്ചതിൽ മികവ് കൊണ്ടും നമ്മുക്ക് ഗംഭീര സിനിമാനുഭവം സമ്മാനിക്കുന്ന ഒരു മാസ്സ് ജോഷി ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല എന്ന് മാത്രമല്ല ഒരു വ്യത്യസ്ത സിനിമാനുഭവത്തെ നിങ്ങൾക്ക് സമ്മാനിക്കാനും ഈ ചിത്രത്തിന് കഴിയും എന്ന് നിസംശയം പറയാൻ സാധിക്കും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.