മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം നാളെ മുതൽ ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. കേരളത്തിൽ വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം വമ്പൻ പ്രേക്ഷക പ്രതീക്ഷ സൃഷ്‌ടിച്ച ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചത് കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് എന്നിവ ചേർന്നാണ്. ഇതിന്റെ ട്രൈലെർ ലോഞ്ച് മലയാള സിനിമയിലെ ഒരു മഹാ സംഭവം ആയി മാറി എന്ന് മാത്രമല്ല, ആ കിടിലൻ ട്രൈലെർ വലിയ ഹൈപ്പ് ആണ് ഈ സിനിമയ്ക്കു നേടിക്കൊടുത്തത്.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോഷി തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഒരു ജോഷി ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാം ഉണ്ടാകും എന്നാണ് താരങ്ങളും അണിയറ പ്രവർത്തകരും പറയുന്നത്. മാസ്സ് ആക്ഷനും പാട്ടുകളും ഡാൻസും ഡ്രാമയും ഇമോഷനും എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും പൊറിഞ്ചു മറിയം ജോസ് എന്നും അവർ അവകാശപ്പെടുന്നു. അഭിലാഷ് എൻ ചന്ദ്രൻ രചിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ ചിത്രത്തിലെ നായകനായ ജോജു തന്നെയാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയും ഇതിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്യാം ശശിധരനും ആണ്.
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
This website uses cookies.