[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

മലയാളത്തിന് അഭിമാനത്തോടെ പറയാവുന്ന ഒരു റിയൽ ലൈഫ് സർവൈവൽ ത്രില്ലർ; വൈറസ് റീവ്യൂ വായിക്കാം..

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഷിഖ് അബു ചിത്രം വൈറസ് ഇന്നലെയാണ് പ്രദർശനത്തിനെത്തിയത്. വലിയ താരനിര തന്നെയാണ് സംവിധായകൻ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കേരളത്തെ ഒന്നാകെ നടുക്കിയ നിപ വൈറസ് എന്ന ദുരന്തത്തെ ഇന്നും വിങ്ങലോടെയാണ് മലയാളികൾ ഓർക്കുന്നത്. 21 ജീവനുകളാണ് നിപയുടെ കടന്ന് വരവ് മൂലം ഇല്ലാതായത്. തിരകഥാകൃത്തുകളായ മുഹ്‌സിൻ പെരാറി, സുഹാസ്, ഷർഫു എന്നിവർ വലിയ തോതിൽ ഗവേഷണം നടത്തിയാണ് ഒരു റിയൽ സ്റ്റോറിയെ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഗവണ്മെന്റ് മിഷനറി, ഡോക്ടർസ്, വൈറോലജിസ്റ്റ്, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും നിപയെ അതിജീവിക്കുവാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് 150 മിനിറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒഴിച്ചു ബാക്കി ജില്ലയിലുള്ള ജനങ്ങൾ നിപയെ കുറിച്ചു അറിയുന്നത് സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു. സംവിധായകൻ ആഷിഖ് അബുവും ചിത്രത്തിലെ അണിയറ പ്രവർത്തകരും അത്തരം ഭീതിലാഴ്ത്തുന്ന ഒരു ദുരന്തത്തെ വീണ്ടും സൃഷ്ട്ടിക്കുകയും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന കാര്യത്തിൽ വിജയിച്ചു എന്ന് തന്നെ പറയണം. ശാസ്ത്രീയമായിട്ടുള്ള ഒരുപാട് കാര്യങ്ങളും മെഡിക്കൽ നടപടിക്രമങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. വളരെ രസകരമായ കഥപറിച്ചിലൂടെ നിപ വൈറസിനെ കുറിച്ചു ഒരുപാട് അറിവുകളും ബോധവൽക്കരണവും ചിത്രം സമ്മാനിക്കുന്നുണ്ട്. ഗോവണ്മെന്റിന് വാനോളം ഉയർത്തുന്ന തരത്തിലുള്ള ഒരു രംഗവും ചിത്രത്തിൽ കാണാൻ സാധിക്കില്ല, നടന്ന സംഭവത്തെ അതേപടിയാണ് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

വൈറസ് മികച്ചൊരു സൃഷ്ട്ടി ആവുന്നതിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. പാർവതി, കുഞ്ചാക്കോ ബോബൻ, റീമ കല്ലിങ്കൽ, രേവതി, ടോവിനോ തോമസ്, പൂർണിമ ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സക്കറിയ, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, വെട്ടുകിളി പ്രകാശ്, മഡോണ സെബാസ്റ്റ്യൻ, ഷെബിൻ ബെൻസൺ, ദർശന രാജേന്ദ്രൻ, ഷറഫുദീൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരും തങ്ങൾക്ക് ലഭിച്ച റോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.

ടൈറ്റിൽ കാർഡിലൂടെ തന്നെ പ്രേക്ഷകരെ ഭീതിയിലാഴ്ത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു എന്ന് തന്നെ പറയണം. വൈറസ് എന്ന ചിത്രത്തിന് മികച്ച ഫ്രേമുകൾ സമ്മാനിച്ചിരിക്കുന്നത് രാജീവ് രവിയാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. പ്രധാനപ്പെട്ട രംഗങ്ങൾ മാത്രം ഉൾപ്പെടുത്തി 2.30 മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിലാണ് എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. ആദ്യാവസാനം വരെ ഒരു ത്രില്ല് നിലനിർത്തി പ്രേക്ഷകരുടെ ആകാംഷ ഒട്ടും തന്നെ ചോർന്ന് പോകാത്ത രീതിയിലുള്ള അവതരണമാണ് വൈറസ് എന്ന സിനിമയുടെ വിജയം. ആഷിഖ് അബു എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും വൈറസ്. കുടുംബ പ്രേക്ഷകരും യുവാക്കളും തീയറ്ററുകളിൽ തന്നെ കണ്ടാസ്വദിക്കേണ്ട ഒരു ദൃശ്യ വിരുന്ന് തന്നെയാണ് വൈറസ്.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

12 hours ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

12 hours ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

2 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

2 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

2 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

2 days ago

This website uses cookies.