[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

പുതുമുഖ താര ചിത്രത്തിനു പിന്തുണയുമായി മിയയും പ്രായഗ മാർട്ടിനും; ഷിബുവിന്റെ ട്രെയ്‌ലറിനു സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം

പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണൻ നായകനായി എത്തുന്ന ചിത്രമാണ് ഷിബു . സ്റ്റോറി ഓഫ് നിഷ്കു എന്ന ടാഗ്‌ലൈനോട് ഒപ്പം എത്തിയ ടൈറ്റില് പ്രേക്ഷക ശ്രെദ്ധ നേടിയെടുത്തിരുന്നു . കഴിഞ്ഞ ദിവസം ജനപ്രിയ നായകൻ ദിലീപ് തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരുന്നു. ട്രെയ്‌ലർ കണ്ട് പ്രമുഖ നടിമാരായ മിയ , പ്രയാഗ മാർട്ടിനുമൊപ്പം പ്രമുഖ സംവിധായകരായ ഒമർ ലുലു ,വ്യാസൻ കെ പി ഉൾപ്പടെ ഉള്ളവർ ചിത്രത്തിന് ആശംസകളുമായി എത്തി . ചിത്രത്തിന്റെ ട്രൈലർ മികച്ച പ്രേക്ഷക അഭിപ്രയം നേടി സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ് .അര്‍ജുനും ഗോകുലും ചേര്‍ന്നു സംവിധാനം ചെയ്തിരിക്കുന്ന സിനിമക്കു തിരക്കഥ ഒരുക്കിയിരിക്കുന്നു പ്രണീഷ് വിജയനാണ് .ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റിന് സിനിമയ്ക്ക് ശേഷം പ്രണീഷ് വിജയയൻ ഒരുക്കുന്ന ചിത്രമാണിത്

പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഷിബു 90 കളിലെ ദിലീപിന്റെ സിനിമകൾ കണ്ട് ആരാധകനായി മാറുന്നു.ദിലീപ് ആരാധകനായ നായകൻ സിനിമ പഠിക്കാൻ പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക. സലിംകുമാര്‍, ബിജു കുട്ടൻ, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗായകൻ സച്ചിൻ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷൻ ആണ് ഛായാഗ്രാഹകൻ. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

17 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.