ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമായിരുന്നു ‘കാർബൺ’. ഏറെ പ്രത്യേകതകളുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ദയയ്ക്കും മുന്നറിയിപ്പിനും ശേഷം വേണു സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകത കൂടാതെ ദയയ്ക്കുശേഷം വിശാൽ ഭരദ്വാജ് പാട്ടുകളൊരുക്കിയ മലയാളചിത്രമെന്ന പ്രത്യേകതയും കാർബണിനുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകരും.
എളുപ്പവഴികളിലൂടെ പെട്ടെന്ന് പണം സമ്പാദിക്കാൻ ശ്രമിക്കുന്ന സിബി സെബാസ്റ്റ്യൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘കാർബൺ’. അതിനായി സിബി പലവഴികളും സ്വീകരിക്കുന്നുണ്ട്. അത്തരത്തിലൊരു മാർഗം അയാളെ കൊണ്ടെത്തിക്കുന്നത് കേരള-തമിഴ്‌നാട് അതിർത്തിയിലെ കൊടുവനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരത്തിലാണ്. തുടർന്ന് ട്രെഷർ ഹണ്ട് എന്നുള്ള ഒരു രീതിയിലേക്ക് കഥയുടെ ഗതി തന്നെ മാറുകയാണ്.
ഏത് കഥാപാത്രവും തന്റെ അഭിനയമികവ് കൊണ്ട് ശ്രദ്ധേയമാക്കുന്ന ഫഹദ് തന്റെ കഴിവ് ഒരു തവണ കൂടി തെളിയിച്ച ചിത്രമാണ് ‘കാർബൺ’. സിബിയെ അവതരിപ്പിക്കാൻ ഇതിലും മികച്ചൊരു കാസ്റ്റിങ് മലയാളത്തിൽ വേറെയാരുമില്ല എന്ന് കരുതുന്ന രീതിയിൽ തന്നെയാണ് ഫഹദിന്റെ പ്രകടനം. സിബി എന്ന കഥാപാത്രം മംമ്ത മോഹൻദാസ് അവതരിപ്പിക്കുന്ന സമീറയെ കണ്ടെത്തുന്നതോടുകൂടിയാണ് ചിത്രത്തിന്റെ പ്രധാനഭാഗം തുടങ്ങുന്നത്. മണികണ്ഠൻ ആചാരിയും മാസ്റ്റർ ചേതൻ ലാലും അവതരിപ്പിക്കുന്ന സ്റ്റാലിൻ, കണ്ണൻ എന്നീ കഥാപാത്രങ്ങൾ കൂടി ചേരുന്നതോടുകൂടി കഥാതന്തു ഒരു വ്യത്യസ്തരീതിയിൽ എത്തി നിൽക്കുന്നു. സ്‌ഫടികം ജോർജ്, നെടുമുടി വേണു, വിജയരാഘവൻ, കൊച്ചുപ്രേമൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു അതിജീവനത്തിന്റെ കഥയാണിത്. സിബിയുടെ ആഗ്രഹങ്ങളും അതിനുവേണ്ടി അയാൾക്കു ശരിയെന്നു തോന്നുന്ന ചില കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ വളരെ വളരെ ഭംഗിയായി സംവിധായകൻ വരച്ചുകാട്ടിയിട്ടുണ്ട്. കാടിന്റെ ഭംഗി ആവോളം ഒപ്പിയെടുത്തിരിക്കുന്ന ഒരു സിനിമകൂടിയാണു കാർബൺ. കെയു മോഹനൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്ദർഭങ്ങൾക്ക് ഒത്തിണങ്ങുന്ന രീതിയിലുള്ള മൂന്ന് ഗാനങ്ങൾക്കാണ് വിശാൽ ഭരദ്വാജ് ഈണം നൽകിയിരിക്കുന്നത്.
മികച്ച ദൃശ്യാനുഭവം തന്നെയാണ് സിനിമ നൽകുന്നത്. കാടിനുള്ളിൽ നേരിടേണ്ടിവരുന്ന നിരവധി പ്രശ്‌നങ്ങളെ തരണം ചെയ്‌തുകൊണ്ട് കാർബൺ എന്ന സിനിമ ചിത്രീകരിച്ച് പൂർത്തിയാക്കിയ അണിയറ പ്രവർത്തകർകരെ അഭിനന്ദിച്ചേ മതിയാകൂ. പുതുമയുള്ള കഥാസമീപനം, സസ്പെൻസ് ഇവയെല്ലാം തന്നെ ‘കാർബണി’നെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നു. നല്ലൊരു സിനിമ ആസ്വദിക്കാൻ ശ്രമിക്കുന്ന കാഴ്ചക്കാരനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാണിതെന്ന് നിസംശയം പറയാം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.