[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇതാണ് മക്കൾസെൽവൻ; ആരാധകനൊപ്പം നിലത്തിരുന്ന് കവിളിൽ ഉമ്മ വെച്ച് വിജയ് സേതുപതിയുടെ സെൽഫി

ആരാധകരോട് വളരെയേറെ അടുത്തുനിൽക്കുന്ന താരമാണ് വിജയ് സേതുപതി. അതുകൊണ്ടുതന്നെയാണ് ‘മക്കൾ സെൽവൻ’ എന്ന പേരിൽ വിജയ് സേതുപതി ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ആരാധകരില്ലെങ്കിൽ താനില്ല എന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. ആരാധകരോടുള്ള സ്നേഹം പലരീതിയിലും വിജയ് തെളിയിച്ചിട്ടുമുണ്ട്. ആരാധകനോടൊപ്പം ഫോട്ടോയെടുക്കാനായി നിലത്തിരുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അംഗവൈകല്യമുള്ള ആരാധകനൊപ്പം സെൽഫി എടുക്കാനാണ് വിജയ് നിലത്തിരുന്നത്. നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോൺ കൈയ്യിൽ വാങ്ങിയശേഷം കവിളിൽ ഉമ്മവെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. ഇതാണ് തങ്ങളുടെ മക്കൾ സെൽവം എന്ന് പറഞ്ഞ് ആരാധകർ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ ഇടയിലാണ് വിജയ് ഈ ചിത്രം പകർത്തിയതെന്നാണ് സൂചന. ആരാധകർക്കൊപ്പമാണ് വിജയ് കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ആഘോഷിച്ചത്.

‘മക്കൾ സെൽവൻ’ എന്ന പേരിന് താൻ അർഹനാണെന്ന് വിജയ് പലതവണയായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ആരാധകന്റെ പിറന്നാളിന് വായില്‍ വെച്ചുകൊടുത്ത ചോക്ലേറ്റിന്റെ ബാക്കി കഷ്ണം തിന്നുന്ന താരത്തിന്റെ ദൃശ്യങ്ങളും മുൻപ് വൈറലായിരുന്നു. തിരക്കുള്ള താരമായി വളര്‍ന്നിട്ടും എളിമ മായാത്ത വ്യക്തിത്വം മൂലം വിജയ് സേതുപതി സിനിമാലോകത്തിനും ആരാധകർക്കും പ്രിയപ്പെട്ടവനായി മാറുകയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.