ഇന്ന് പ്രദർശനമാരംഭിച്ച പുതിയ മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം നിർവഹിച്ച ധമാക്ക. സാരംഗ് ജയപ്രകാശ്, വേണു ഓ വി, കിരൺ ലാൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ അരുൺ, നിക്കി ഗൽറാണി, മുകേഷ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എം കെ നാസർ നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു അടൽറ്റ് കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
മുകേഷ്, ഉർവശി എന്നിവർ അവതരിപ്പിക്കുന്ന ദമ്പതികളുടേയും അവരുടെ മകന്റെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങലാണ് ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.സാമ്പത്തിക നേട്ടം നോക്കി വിവാഹ മോചനം കഴിഞ്ഞ ഒരു പെണ്ണിനെ മോനെ കൊണ്ട് കെട്ടിക്കുന്ന അച്ഛനും പെണ്ണിന്റെ സൗന്ദര്യം മാത്രം കണ്ട് അതിനു സമ്മതിക്കുന്ന മകനും പിന്നീട് നേരിടേണ്ടി വരുന്ന രസകരമായ പ്രശ്നങ്ങൾ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒമർ ലുലു ഇത്തവണ നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത് കോമഡി എന്റെർറ്റൈനെർ ചിത്രമാണ്. സാരംഗ് ജയപ്രകാശ്, വേണു ഓ വി, കിരൺ ലാൽ എന്നിവർ യുവപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ തിരക്കഥ ഒരുക്കിയിരിക്കുന്നത്.തിരക്കഥ നൽകുന്ന ഫണ് ഒട്ടും നഷ്ടപ്പെടാതെ തന്നെ അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധയകൻ ഒമർ ലുലുവിന് കഴിഞ്ഞു.
ധമാക്ക ആഘോഷവും കളി തമാശയുമൊക്കെയാണെങ്കിലും, ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പല യുവാക്കളും സ്വന്തം ദാമ്പത്യജീവിതത്തിൽ കൃത്യമായ നിർദ്ദേശങ്ങളില്ലാത്തതിന്റെ പേരിൽ പല ചികിൽസാ കുരുക്കുകളിൽ ചെന്ന് ചാടുന്നതും, നിസഹായവസ്ഥ ചൂഷണം ചെയ്യുന്ന സ്വകാര്യ/വ്യാജ ചികിത്സാരീതികൾക്കെതിരെയുള്ള വിമർശനം കൂടി ചിത്രത്തിലൂടെ തുറന്നു പറയാൻ സംവിധയകൻ ധൈര്യം കാണിക്കുന്നുണ്ട്.
ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി വന്ന അരുൺ നായകനായി മികച്ച പ്രകടനമാണ് ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. കോമഡിയും റൊമാൻസും എല്ലാം നിറഞ്ഞ വേഷത്തിൽ അരുൺ തിളങ്ങിയപ്പോൾ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നൽകിയത് മുകേഷ്- ഉർവശി ടീം ആണ്. വളരെയധികം രസകരമായ രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇവർക്കൊപ്പം തന്നെ നായികാ വേഷം ചെയ്ത നിക്കി ഗൽറാണിയും മികവ് പുലർത്തിയപ്പോൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ഇന്നസെന്റ്, സാബുമോൻ, ശാലിൻ സോയ, നേഹ സക്‌സേന എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
സിനോജ് പി അയ്യപ്പൻ ആണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിനെ വളരെയധികം മുകളിലെത്തിച്ചിട്ടുണ്ട്. സംഗീത വിഭാഗം കൈകാര്യം ചെയ്ത ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥ പശ്ചാത്തലത്തോട് ചേർന്ന് നിന്നു. ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ ദിലീപ് ഡെന്നിസ് നിർവഹിച്ച എഡിറ്റിംഗും ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നത് എടുത്തു പറയണം.
ഒമർ ലുലു ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഘടകങ്ങൾ കോർത്തിണക്കിയ ഒരു ചിത്രമാണ് ധമാക്ക. പേര് സൂചിപ്പിക്കുന്നത് പോലെ പ്രേക്ഷകർക്ക് ആഘോഷിക്കാവുന്ന ഒരു ചിത്രമാണ് ഇത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.