[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രിയ പ്രകാശ് വാര്യർക്ക് വെല്ലുവിളിയുമായി ദീപിക പദുക്കോൺ; വീഡിയോ വൈറൽ ആവുന്നു

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ആണ് പ്രിയ പ്രകാശ് വാര്യർ. ഈ ചിത്രത്തിലെ ഒരു ഗാന രംഗത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ലോകം മുഴുവൻ പ്രശസ്തയായി മാറി. പ്രിയയുടെ കണ്ണിറുക്കൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത് നിമിഷങ്ങൾ കൊണ്ടാണ്. അതിനു പിന്നാലെ ബോളിവുഡിൽ വരെ അഭിനയിക്കാൻ ഉള്ള അവസരം ഈ നടിയെ തേടി എത്തിയിരുന്നു. ഒട്ടേറെ താരങ്ങൾ പിന്നീട് പ്രിയയുടെ കണ്ണിറുക്കൽ സ്റ്റൈൽ അനുകരിച്ചു രംഗത്ത് വന്നിരുന്നു എങ്കിലും ഇപ്പോൾ പുതിയതായി ആ ലിസ്റ്റിൽ എത്തിയിരിക്കുന്നത് ബോളിവുഡ് സൂപ്പർ ഹീറോയിൻ ആയ ദീപിക പദുക്കോൺ ആണ്. തന്റെ ചപ്പക്ക് എന്ന സിനിമയുടെ സെറ്റിൽ വെച്ച് താൻ കണ്ണിറുക്കുന്ന ഒരു വീഡിയോ ദീപിക പദുക്കോൺ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിട്ടുണ്ട്.

ആ വീഡിയോ ദീപിക പ്രിയ പ്രകാശ് വാര്യർക്ക് ടാഗ് ചെയ്തിട്ടും ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ദീപികയുടെ റിലീസ് ചെയ്യാൻ പോകുന്ന ചപ്പക്ക്. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് പ്രമേയമായി വരുന്നത്. ഏതായാലും പ്രിയ പ്രകാശ് വാര്യർക്ക് ടാഗ് ചെയ്തു കൊണ്ട് ദീപിക പദുക്കോൺ പങ്കു വെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. പ്രിയക്ക് ഒരു വെല്ലുവിളി ആയാണ് ദീപിക ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്. ഒട്ടേറെ രസകരമായ കമന്റുകളും ആ വീഡിയോക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.