[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

പുതുമയുടെ സുഖം പകർന്നു അവിയൽ; റിവ്യൂ വായിക്കാം..!

നായകന്റെ പല കാലഘട്ടങ്ങളിലുള്ള പ്രണയം കാണിച്ചു തരുന്ന ചിത്രങ്ങൾ പലപ്പോഴും നമ്മുടെ പ്രേക്ഷകർ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. റൊമാൻസ് എന്നത് യുവ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതായതിനാൽ തന്നെ അതിനൊപ്പം മികച്ച സംഗീതവും വൈകാരിക മുഹൂർത്തങ്ങളും കൃത്യമായ അളവിൽ ചേർത്താൽ പ്രേക്ഷകരുടെ മനസ്സു നിറക്കാൻ താരതമ്യേന എളുപ്പമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇന്ന് പുറത്തു വന്ന അവിയൽ. പ്രശസ്ത മലയാള നടൻ ജോജു ജോർജ്, സിറാജുദീൻ നസീർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഷാനിൽ മുഹമ്മദ് ആണ്. പോക്കറ്റ് സ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്.

ഘടന കൊണ്ട് ഒരു ആന്തോളജി ചിത്രത്തിന്റെ ഫീൽ തരുന്നുണ്ടെങ്കിലും, കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. വേറിട്ട കാലഘട്ടങ്ങള്‍ കാണിക്കുന്നതിനൊപ്പം കഥാ പരിസരവും അതിനൊപ്പം തന്നെ വ്യത്യസ്തമാവുന്നുണ്ട് ഈ ചിത്രത്തിൽ. കൃഷ്ണൻ എന്ന നായക കഥാപാത്രമായി എത്തുന്നത് സിറാജുദീൻ ആണ്. ആ നായകനെ ഏറ്റവും കൂടുതൽ പ്രണയിച്ചതാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രം നമ്മുക്ക് നൽകുന്നത്. ജോജു ജോര്‍ജും അനശ്വര രാജനും അച്ഛനും മകളുമായി എത്തുന്ന ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആദ്യം തന്നെ വൈകാരികമായി അടുപ്പിക്കുന്നതും ഈ കഥാപാത്രങ്ങളും അവരുടെ ജീവിതവുമാണ്. മകളുടെ പ്രണയ ബന്ധം തകർന്നതായി മനസ്സിലാക്കുന്ന അച്ഛൻ കഥാപാത്രം, മകൾ തളര്‍ന്നുപോയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് മകളുടെ ശ്രദ്ധ, യഥാർത്ഥ സ്നേഹബന്ധങ്ങളിലേക്കു എത്തിക്കുന്നതാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. ജോജു ജോര്‍ജിന്റെ കൗമാരവും യൗവനവും ആണ് സിറാജുദ്ധീൻ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സംഗീത സംവിധായകനായ കൃഷ്ണ കുമാറിന്‍റെ പൂര്‍വ്വകാല ജീവിതമാണ് ഈ ചിത്രം പറയുന്നത്.

തന്റെ ആദ്യ ചിത്രങ്ങളായ ഫിലിപ്സ് ആൻഡ് മങ്കി പെൻ, അവരുടെ രാവുകൾ എന്നിവ പോലെ വളരെ കയ്യടക്കത്തോടെ തന്നെ ഈ ചിത്രം എഴുതി സംവിധാനം ചെയ്തു നമ്മുക്ക് മുന്നിൽ എത്തിച്ച ഷാനിൽ മുഹമ്മദ് എന്ന സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. പ്രേക്ഷകരെ ആദ്യവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഈ കഥ അദ്ദേഹം അവതരിപ്പിച്ചത്. പ്രേക്ഷകനെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും കൂട്ടി കലർത്തി വളരെ വിശ്വസനീയമായ രീതിയിൽ കഥ പറയാൻ സംവിധായകനായിട്ടുണ്ട്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾ പ്രേക്ഷകന്റെ മനസ്സിലും കൂടി തൊടുന്ന തരത്തിൽ കഥ പറയുന്ന ഈ ചിത്രം എല്ലാ അർഥത്തിലും മികച്ച നിലവാരത്തോടെ അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട വസ്തുത ആണ്. കഥാപാത്രങ്ങൾക്ക് വ്യക്തമായ ഐഡന്റിറ്റി നല്കാൻ കഴിഞ്ഞതിനൊപ്പം തന്നെ മികച്ച സംഭാഷണങ്ങളും വൈകാരിക നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകരുടെ മനസ് കവർന്നിട്ടുണ്ട്. ഷാനിൽ രചിച്ച ശക്തമായ തിരക്കഥ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ല്.

മലയാള സിനിമയ്ക്കു നാളെ പ്രതീക്ഷ പുലർത്താവുന്ന ഒരു നല്ല നടൻ ആണ് താനെന്നു തെളിയിക്കുന്ന പ്രകടനമാണ് പുതുമുഖമായ സിറാജുദീൻ കാഴ്ച വെച്ചത്. പ്രേക്ഷകന് ഏറ്റവും വിശ്വസനീയമായ രീതിയിൽ, ഒട്ടും അമിതമാക്കാതെ ആണ് ഈ നടൻ കൃഷ്ണൻ എന്ന തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോജു ജോര്ജും അനശ്വര രാജനും പതിവ് പോലെ തന്നെ മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചതു. ഇവർ തമ്മിലുള്ള ഓൺസ്‌ക്രീൻ രസതന്ത്രം ചിത്രത്തെ മനോഹരമാക്കുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇവരോടൊപ്പം അഭിനേതാക്കളായ ഡെയ്‍ൻ, സുബീഷ് സുധി, പ്രശാന്ത് അലക്സാണ്ടര്‍, ആത്മീയ രാജൻ, കേതകി നാരായണ്‍, ശിവദാസ് സി, അഞ്‍ജലി നായര്‍ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു ചിത്രത്തിൽ. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഒരുപിടി താരങ്ങള്‍ കഥാപാത്രങ്ങളായി വളരെ മികച്ച പ്രകടനം നൽകിയത് ഈ ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.

സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്ന് ഒരുക്കിയ ദൃശ്യ മികവ് ഈ പ്രണയ ചിത്രത്തെ കൂടുതൽ മികവിലേക്കു ഉയർത്തിയപ്പോൾ, ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്ന് ഒരുക്കിയ ഗാനങ്ങൾ ചിത്രത്തെ കൂടുതൽ മനോഹരമാക്കി എന്ന് പറയാം. ഈ ചിത്രത്തിന്റെ കഥ പറച്ചിലിനും മുന്നോട്ടുള്ള ഒഴുക്കിലും സംഗീതം വഹിച്ച പങ്കു വളരെ വലുതാണ്. കഥാ നായകൻ സംഗീത പശ്ചാത്തലത്തിലുള്ള ആളായതിനാല്‍ തന്നെ, ഓരോ കാലഘട്ടങ്ങൾക്കനുസരിച്ചും കഥാപരിസരത്തിനു അനുസരിച്ചും ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും കൊണ്ട് വന്ന വ്യത്യസ്തതയും എടുത്തു പറയേണ്ടതാണ്. റഹ്‍മാൻ മുഹമദ് അലി, ലിജോ പോള്‍ എന്നിവരാണ് ഈ ചിത്രം എഡിറ്റ് ചെയ്തത്. അവർ തങ്ങളുടെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തെ മികച്ച വേഗതയിൽ മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, അവിയൽ ഒരു കൊച്ചു ചിത്രമാണെങ്കിൽ കൂടി പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഒരു ചലച്ചിത്രമാണ്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രം പുതുമയേറിയ രീതിയിൽ അവതരിപ്പിച്ചിട്ടും ഉണ്ട്. അത് തന്നെ പ്രേക്ഷകർക്ക് വളരെ പോസിറ്റീവായ ഒരു ഫീലാണ് നൽകുന്നത് എന്ന് പറയാം.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

2 days ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

2 days ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

3 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

3 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

3 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

3 days ago

This website uses cookies.