[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതിയുടേയും ദുൽഖറിന്റെയും നായികയായി രശ്‌മിക മന്ദാന..!

തന്റെ കരിയറിലെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പ്രശസ്ത തെന്നിന്ത്യൻ നായികയായ രശ്‌മിക മന്ദാന കടന്നു പോകുന്നത്. അല്ലു അർജുന്റെ നായികയായ പുഷ്പ എന്ന ചിത്രത്തിന്റെ മഹാവിജയം ഈ നടിയെ ഇന്ത്യ മുഴുവൻ പോപ്പുലർ ആക്കി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് രശ്‌മിക. തെന്നിന്ത്യയിലെ മികച്ച താരങ്ങളുടെ നായികാ വേഷമാണ് ഇപ്പോൾ രശ്‌മിക ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ തെലുങ്കു ചിത്രത്തിൽ അഫ്രീൻ എന്ന കഥാപാത്രമായി നായികാ വേഷം ചെയ്യുന്ന രശ്മികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അത് കൂടാതെ തന്നെ ദളപതി വിജയ് നായകനായി അഭിനയിക്കുന്ന തമിഴ്/ തെലുങ്കു ദ്വിഭാഷാ ചിത്രത്തിലെ നായികയായി രശ്‌മിക ആണ് എത്തുക എന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്നലെയാണ് വന്നത്.

രശ്‌മികയുടെ ജന്മദിനം ആയിരുന്നു ഇന്നലെ. അത് പ്രമാണിച്ചാണ് ഇന്നലെ ഈ അപ്‌ഡേറ്റുകൾ പുറത്തു വിട്ടത്. ഇത് കൂടാതെ അല്ലു അർജുന്റെ നായികയായി പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്‌മിക പ്രത്യക്ഷപ്പെടും. അത് കൂടാതെ സിദ്ധാർഥ് മൽഹോത്രയുടെ നായികയായി മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറുന്ന രശ്‌മിക അമിതാബ് ബച്ചനൊപ്പം ഗുഡ് ബൈ എന്ന ചിത്രവും ചെയ്യുന്നുണ്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം രൺബീർ കപൂർ നായകനായി എത്തുന്ന അനിമൽ എന്ന ചിത്രത്തിലെ നായികയായും രശ്‌മിക ആവും എത്തുക. ഏതായാലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികാതാരങ്ങളിൽ ഒരാളാവാൻ രശ്‌മികക്ക് കഴിഞ്ഞിട്ടുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

4 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.