സ്ത്രീ കഥാപാത്രങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രങ്ങൾ ഏറ്റവും കൂടുതലായി പുറത്തു വരുന്നത് ഒരുപക്ഷെ മലയാള സിനിമയിൽ നിന്നാവും. മികച്ച ഒരു കഥ പറയുന്ന ചിത്രമാണെങ്കിൽ താരസാന്നിധ്യം നോക്കാതെ ആ ചിത്രങ്ങളെ സ്വീകരിച്ച ചരിത്രമാണ് മലയാള സിനിമ പ്രേക്ഷകർക്കുള്ളത്. അത്കൊണ്ട് തന്നെ ഏതു തരം ചിത്രങ്ങളും ധൈര്യമായി മലയാള സിനിമ പ്രേമികൾക്കു മുന്നിലേക്ക് കൊണ്ട് വരാം. അത്തരത്തിൽ നായികാ പ്രാധാന്യമുള്ള അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രമാണ് ഇന്ന് കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അർച്ചന എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ കഥാപാത്രത്തിനു ജീവൻ പകരുന്നത്. അർച്ചന എന്ന സ്ക്കൂൾ ടീച്ചർ ഒരു വരനെ തേടുകയാണ്. എന്നാൽ എത്രയെത്ര ആലോചനകൾ വന്നിട്ടും പല പല കാരണങ്ങളാൽ അതൊന്നും നടക്കാതെ പോവുകയാണ്. അങ്ങനെ അർച്ചനയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്. വിവാഹ പ്രായം എന്ന് സമൂഹം കല്പിച്ചു നൽകിയ പ്രായം കടന്ന 28 വയസുള്ള അധ്യാപികയുടെ വേഷത്തിൽ ഐശ്വര്യ എത്തുന്ന ഈ ചിത്രത്തിലൂടെ, ഒരു സ്ത്രീയുടെ കണ്ണിലൂടെയുള്ള വിവാഹ സങ്കല്പവും, അതുപോലെ വിവാഹം വൈകുമ്പോൾ സമൂഹത്തിൽ അവൾ നേരിടാൻ ഇടയുള്ള കളിയാക്കലുകളും പൊതു സമൂഹത്തിനു മുന്നിൽ കൊണ്ട് വരുക എന്നത് തന്നെയാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്ന ഒരു കാര്യം.
ആദ്യം പറയേണ്ടത് ഈ ചിത്രം കഥ പറഞ്ഞിരിക്കുന്ന രീതിയെ കുറിച്ചാണ്. വളരെ പ്രസക്തമായ ഒരു പ്രമേയമാണ് ഈ ചിത്രം പറയുന്നത് എങ്കിലും, അതിനെ വളരെ രസകരമായി ഒരു പക്കാ എന്റെർറ്റൈനെർ ആയി അവതരിപ്പിക്കാൻ സംവിധായകനും അതുപോലെ തന്നെ രചയിതാക്കൾക്കും സാധിച്ചിട്ടുണ്ട്. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കഥയവതരിപ്പിച്ചത് കൊണ്ട് തന്നെ പലതിനേയും വിമർശിക്കാനും ആക്ഷേപ ഹാസ്യം പോലെ മുന്നോട്ടു വെക്കാനും ഇവർക്ക് സാധിച്ചു. വൈകാരിക നിമിഷങ്ങൾക്കും രസകരമായ മുഹൂർത്തങ്ങൾക്കും ഒരേപോലെ പ്രാധാന്യം നല്കിയതിനൊപ്പം പ്രേക്ഷകർക്ക് കഥാപാത്രങ്ങളുമായി മനസ്സ് കൊണ്ട് അടുപ്പം തോന്നുന്ന രീതിയിലുള്ള കഥാപാത്ര രൂപീകരണവും ഈ ചിത്രത്തിനെ ഏറെ സഹായിച്ചിട്ടുണ്ട്. വളരെ വിശ്വസനീയമായ രീതിയിലാണ് ഇതിന്റെ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങളിൽ കൊണ്ട് വന്ന സ്വാഭാവികതയും അതിനു കാരണമായിട്ടുണ്ട്.
അഭിനേതാക്കളുടെ മികച്ച പ്രകടനത്തെ കുറിച്ച് എടുത്തു പറയണം. അർച്ചന എന്ന സ്കൂൾ ടീച്ചർ ആയെത്തിയ ഐശ്വര്യ ലക്ഷ്മി തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് നൽകിയത്. അർച്ചന എന്ന യുവതിയെ തന്റെ ശരീര ഭാഷയിലൂടെയും സംഭാഷണ ശൈലിയിലൂടെയും പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ ഈ നടിക്ക് കഴിഞ്ഞു. വളരെ സ്വാഭാവികമായി, കഥാപാത്രമായി പെരുമാറാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഇവിടെ ഐശ്വര്യ ലക്ഷ്മിയുടെ വിജയം. ഐശ്വര്യയ്ക്ക് ഒപ്പം തിളങ്ങി നിന്നതു ഇന്ദ്രൻസ് ആണ്. ഒരിക്കൽ കൂടി നടനെന്ന നിലയിലുള്ള തന്റെ റേഞ്ച് കാണിച്ചു തരാൻ ഈ നടന് കഴിഞ്ഞു. രമേശ് പിഷാരടിയും മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ലുഖ്മാൻ അവറാൻ, രാജേഷ് മാധവൻ, സുനിൽ സുഗത, അഞ്ചു ജോസെഫ്, ഹകീം ഷാജഹാൻ, അസീസ് നെടുമങ്ങാട്, അഞ്ജന അപ്പുകുട്ടൻ, രഞ്ജിത് ശേഖർ നായർ, ശ്രുതി സുരേഷ്, എസ് കെ മിനി, രമ്യ സുരേഷ്, ജെയിംസ് വർഗീസ്, ദിലീപ് മോഹൻ, വിനോദ് തോമസ്, അർച്ചന അനിൽകുമാർ, സ്നേഹ റെജി, തങ്കം മോഹൻ, ജോയ് പയ്യപ്പിള്ളി, ആർച്ച, ആരവ്, മനു പ്രസാദ്, സന്തോഷ് റാം, ഭാനുമതി, സുനിൽ മേലേപ്പുറം, മീനരാജ് പള്ളുരുത്തി, പുളിയനം പൗലോസ്, എസ് സുബ്രമണ്യം, ബാബുരാജ്, ആലീസ്, അഖിൽ പ്ലാക്കാട്ട്, താര, ബെൽവിൻ, വിനീത് വാസുദേവൻ, ആതിര പാലക്കാടു, ജയമോഹൻ, ഉദയകുമാർ രാജേന്ദ്രൻ, രഘുനാഥ്, ദീപക് സെൽവരാജ്, സരൺ പണിക്കർ, പൊന്നു കുളപ്പുള്ളി, രമേശ് ബാബു, നയന എന്നിവരും ശ്രദ്ധ നേടി.
രജത് പ്രകാശ്, മാത്തൻ എന്നിവർ ചേർന്നൊരുക്കിയ സംഗീതം നിലവാരം പുലർത്തിയപ്പോൾ ഇതിലെ ഗാനങ്ങൾ എല്ലാം ഹൃദ്യമായി തന്നെ വന്നു. അതുപോലെ തന്നെ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ജോയൽ ജോജിയാണ് ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത്. ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന കഥയായതു കൊണ്ട് തന്നെ, ആ മൂഡ് പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കാൻ ജോയലിന്റെ ദൃശ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ആ ദൃശ്യങ്ങൾക്ക് മികച്ച ഒഴുക്ക് നൽകിയത് മുഹ്‌സിൻ പി എം എന്ന എഡിറ്റർ ആണ്. സാങ്കേതികമായി നിലവാരം പുലർത്താൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, ആദ്യവസാനം രസിച്ചു കണ്ട തീർക്കാവുന്ന ഒരു വിനോദ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. മികച്ച ഒരു കഥയെ വളരെ സരസമായി അവതരിപ്പിച്ച ഈ ചിത്രം ഒരേ സമയം അതിന്റെ അവതരണ ശൈലി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വിജയം നേടിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നത് തീർച്ചയാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.