മലയാള സിനിമയിൽ മുഴുനീള എന്റർട്ടയിനേർസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവലിന്റെ ആറാം ചിത്രമായ അഞ്ചാം പാതിരായുടെ ട്രെയ്‌ലറും പോസ്റ്ററുകളും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ഇന്ന് പ്രദർശനത്തിനെത്തുകയായിരുന്നു. സെൻട്രൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പരയിൽ യാതൊരുവിധ തെളിവുകൾ അവശേഷിക്കാതെ സീരിയൽ കില്ലറുടെ ലക്ഷ്യം പോലും മനസ്സിലാക്കാൻ സാധിക്കാത്ത കഥാസന്ദര്ഭങ്ങളെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. അൻവർ ഹുസൈൻ എന്ന പോലീസ് കൺസൽട്ടിങ് ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ഇൻവെസ്റ്റിഗേഷൻ ടീമും സീരിയൽ കില്ലർ തമ്മിലുളള ഒരു പോരാട്ടം തന്നെയാണ് അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കോമഡി ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള മിഥുൻ മാനുവലിൽ നിന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വേറിട്ട രചന തന്നെയാണ് അഞ്ചാം പാതിരായിലൂടെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുൾമുനയിൽ ഇരുത്തുന്ന മേക്കിങ്ങും ഡയറക്ഷനും മിഥുൻ മാവുനൽ എന്ന സംവിധായകന്റെ സംവിധാന മികവ് എടുത്തു കാണിക്കുന്നു. മലയാളത്തിൽ ഒരുപാട് ത്രില്ലറുകൾ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും ഈ ജോണറിൽ ഒരു പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് അഞ്ചാം പാതിരയിൽ കാണാൻ സാധിച്ചത്. വളരെ സ്വാഭാവികമായി താരം ഉടനീളം മികച്ചു നിന്നു. പോലീസുകാരായി ജീനു ജോസഫ്, ഉണ്ണിമായയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സൈബർ കുറ്റവാളിയുടെ വേഷത്തിൽ ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസ്, ഷറഫുദീൻ, നന്ദന വർമ്മ തുടങ്ങിയവർ എല്ലാവരും തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ചാം പാതിരായുടെ സംഗീതം തന്നെയാണ് ജീവൻ. സുഷിൻ ശ്യാമിന്റെ കരിയർ ബെസ്റ്റ് പഞ്ചാത്തല സംഗീതമാണ് കാണാൻ സാധിച്ചത്. പ്രേക്ഷകരെ ഉടനീളം മുൾമുനയിൽ ഇരുത്തുന്ന കാര്യത്തിൽ മുഖ്യ പങ്ക് വഹിച്ചത് പഞ്ചാത്തല സംഗീതമായിരുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിലൂടെ മികച്ച ഫ്രമുകളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ത്രില്ലർ ജോണർ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് അഞ്ചാം പാതിരാ ഒരു മുതൽ കൂട്ടായിരിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളുടെ ഇടയിലായിരിക്കും ഇനി മുതൽ അഞ്ചാം പാതിരായുടെ സ്ഥാനം. നിഗൂഢത ഉടനീളം നിറച്ചുകൊണ്ടുള്ള കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം പ്രേക്ഷകരേ ഓരോ നിമിഷം മുൾമുനയിൽ ഇരുത്തുന്ന വേറിട്ട മേക്കിങ് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കുന്നു.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കാൻ പോകുന്ന നാലാം ചിത്രത്തിലേക്ക്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന "തുടരും" എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഏതാനും…
ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ റൈഫിൾ ക്ലബ് ക്രിസ്മസ് റിലീസായി തീയേറ്ററുകളിലേക്ക്. ഡിസംബർ 19 ന് ചിത്രം…
ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഗരുഡൻ എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന 3 ചിത്രങ്ങളാണ് ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ളത്. നവാഗതനായ ഡീനോ ഡെന്നിസ്…
തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' റിലീസ് അപ്ഡേറ്റ് എത്തി. പൊങ്കൽ…
This website uses cookies.