[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷെയിൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം അവസാനിക്കുന്നു; ഒത്തുതീർപ്പാക്കി മോഹൻലാൽ

യുവ താരം ഷെയിൻ നിഗമവും നിർമ്മാതാക്കളും തമ്മിൽ ഉണ്ടായ പ്രശ്നം ആയിരുന്നു കഴിഞ്ഞ വർഷത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നതു. അതോടെ ഉല്ലാസം, വെയിൽ, കുർബാനി എന്നീ മൂന്നു ചിത്രങ്ങളുടെ കാര്യം പ്രതിസന്ധിയിൽ ആയി. നിർമ്മാതാക്കൾ ഷെയിൻ നിഗമമായി സഹകരിക്കില്ല എന്ന് കൂടെ പറഞ്ഞതോടെ ഷെയിൻ നിഗം എന്ന യുവ നടന്റെ ഭാവി തന്നെ പ്രതിസന്ധിയിൽ ആകുന്ന ഘട്ടത്തിൽ എത്തി കാര്യങ്ങൾ. എന്നാൽ ഇപ്പോഴിതാ ആ പ്രശ്നങ്ങൾ എല്ലാം രമ്യമായി അവസാനിക്കുകയാണ് എന്നാണ് സൂചന. താര സംഘടന ആയ അമ്മയുടെ പ്രെസിഡന്റ് മോഹൻലാൽ ഇടപെട്ടതോടെ ആണ് ഈ പ്രശ്നങ്ങൾ തീരാൻ ഉള്ള സാഹചര്യം ഉണ്ടായതു. കഴിഞ്ഞ ദിവസം രാത്രി അമ്മ എക്സിക്യു്ട്ടീവ് കമ്മിറ്റിയുടെ മുൻപിൽ ഷെയിൻ എത്തുകയും കാര്യങ്ങൾ വിശദമായി അവരെ ധരിപ്പിക്കുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ സിനിമാ നിർമ്മാതാക്കൾ ആയും സാങ്കേതിക പ്രവർത്തകരുടെ സംഘടന ആയും സംസാരിച്ചു പ്രശ്നം പരിഹരിക്കാൻ മോഹൻലാൽ മുൻകൈ എടുത്തു മുന്നോട്ടു പോവുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശ്ന പരിഹാരത്തിന് ധാരണ ആയന്നാണ്‌ മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞത്. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഷെയിൻ ഉടൻ പൂർത്തിയാക്കും എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കാനും അമ്മ ഷെയിൻ നിഗമിനോട് നിർദേശിച്ചിട്ടുണ്ട്. ഏതായാലും ഒരുപാട് തവണ ഒരുപാട് പേർ ശ്രമിച്ചിട്ടും കൈവിട്ടു പോയ പ്രശ്നങ്ങൾ മോഹൻലാൽ ഇടപെട്ടതോടെ തീർന്നിരിക്കുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. മോഹൻലാലിനൊപ്പം ഇടവേള ബാബു, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാർ, ജയസൂര്യ, ബാബുരാജ്, സുധീർ കരമന, ഇന്ദ്രൻസ്, ഹണി റോസ്, രചന നാരായണൻകുട്ടി, സിദ്ദിഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.