[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

നീതി നടപ്പാക്കാൻ ചെകുത്താൻ നേരിട്ടിറങ്ങിയപ്പോൾ

ഏറെ പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ജയറാം – മിഥുൻ മാനുവൽ ചിത്രം അബ്രഹാം ഓസ്‌ലർ. നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. ട്രൈലെർ, പോസ്റ്ററുകൾ എന്നിവയിലൂടെയൊക്കെ തന്നെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കാൻ അബ്രഹാം ഓസ്‌ലറിനു സാധിച്ചിരുന്നു.

തക്ഷൻ്റെ പ്രതികാരകഥ പുഴു’വിന് ശേഷം വീണ്ടും എബ്രഹാം ഓസ്ലറിൽ ആവർത്തിക്കുമ്പോൾ ഒരു പ്രതികാര കഥയെ സീരിയൽ കില്ലർ ക്രൈം ത്രില്ലറിലേക്ക് പാകപ്പെടുത്തുകയാണ് മിഥുൻ മാനുവൽ തോമസ്. മിഥുൻ മാനുവൽ അഞ്ചാം പാതിരയിൽ നേടിയ അതെ കൈയടക്കമുള്ള സംവിധാന മികവ് ഓസ്ലറിലും പുലർത്തുന്നുണ്ട്. അഞ്ചാം പാതിരയിലേത് പോലെ ഓരോ നിമിഷവും ഞെട്ടിക്കുന്ന ഭയം ഉളവാക്കുന്ന ത്രില്ലർ സ്വഭാവത്തിലല്ല ഓസ്ലർ ഒരുക്കിയിരിക്കുന്നത് മറിച്ച് വൈകാരികമായ ബന്ധങ്ങൾക്ക് മുൻതൂക്കം കൊടുത്ത് കുറ്റകൃത്യത്തിലെ സൂക്ഷ്മ അംശങ്ങളിലൂടെ പ്രേക്ഷകനെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു ഓസ്ലർ.

സിനിമ വൈദ്യവൃത്തിയെ ചുറ്റിപ്പറ്റി സംസാരിക്കുന്നതെല്ലാം ഓരേ സമയം ഗൗരവകരമാണ്. ഓസ്ലറിനെ മറ്റ് ത്രില്ലറുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതും ഈ ഘടകം തന്നെ. സിനിമയിൽ ഉടനീളം വരുന്ന മെഡിക്കൽ ടേംസ് ഒരിക്കലും ആസ്വാദകന് കല്ല് കടി ആവാത്ത വിധം സ്വാഭാവികത ചോരാതെ പേക്ഷകനിലേക്കെത്തിക്കാൻ മിഥുന് സാധിച്ചു. സിനിമ പലപ്പോഴും അതിൻ്റെ പ്രധാന കഥാഗതിയിലേക്കെത്താൻ കുറവുധികം സമയമെടുക്കുന്നതും ചില കൃതൃമത്ത്വം നിറഞ്ഞ സംഭാഷണങ്ങളും ചിത്രത്തെ പുറകോട്ടടിപ്പിക്കുന്നുണ്ട്.

കരിയറിൽ ഒരിടവേളക്ക് ശേഷം ഇത്രയധികം അടരുകളുള്ള, പ്രകടനത്തിന് സാധ്യതയുള്ള വേഷം ജയറാം എന്ന നടൻ പക്വതയോടെ ചെയ്യുന്നത് കാണാനായി.സ്ഥിരം “ജയറാം” ഭാവങ്ങളില്ലാതെ ഓസ്ലറിനെ ശരീരഭാഷയിലും ഡയലോഗിലും സന്നിവേശിപ്പിക്കാൻ ജയറാമിനായി.

ഓസ്ലർ എന്ന കഥാപാത്രത്തിന് സിനിമയുടെ തുടക്കത്തിൽ കൊടുത്ത സീറ്റെയ്ലിങ്ങും ക്യാരക്ടർ ആർക്കും തുടർന്ന് തിരക്കഥയിൽ കാണാനായില്ല, ഒരു പക്ഷേ സിനിമ അവശേഷിപ്പിക്കുന്ന രണ്ടാം ഭാഗത്തിലെ സാധ്യതകളിൽ കുറച്ച് കൂടി ഓസ്ലറിനെ കാണാനായേക്കും. ജയറാമിനൊപ്പം അടിമുടി മാറിയ പ്രകടനവുമായ് പ്രേക്ഷകരെ അമ്പരിപ്പിക്കുന്നത് ജഗദ്ദീഷാണ്, ഇടയ്ക്ക് ആടിയുള്ള നടപ്പിലും, അമിത ഭാവങ്ങളില്ലാത്ത ഫോറൻസിക്ക് സർജനായും വീണ്ടും ജഗദീഷിലെ മികവുറ്റ നടനെ ഓസ്ലറിൽ കാണാനായി.

മമ്മൂട്ടി എന്ന മെഗാസ്റ്റാറിൻറെ വരവോടുകൂടി കഥയ്ക്ക് ചൂടു പിടിക്കുകയും സിനിമയ്ക്ക് ഒരു പ്രതികാര സിനിമയുടെ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. സംഭാഷണങ്ങളിൽ മമ്മൂട്ടി എന്ന നടൻ കൊടുത്തുന്ന അർധ വിരാമങ്ങൾ കൊണ്ട് , എല്ലാം നഷ്ട്ടപ്പെട്ടവന്റെ ചില നോട്ടങ്ങൾ കൊണ്ട് പ്രകടനത്തിന്റെ പുതിയ സീമകൾ താണ്ടിയിരിക്കുന്നു. മിഥുൻ മുകുന്ദൻ ഓസ്ലറിന് നൽകിയ തീം മ്യൂസിക്കും സിനിമയുടെ പ്രധാന ഇടങ്ങളിൽ നൽകിയ പശ്ചാത്തല സംഗീതവും സിനിമയുടെ ആവേശമുണർത്തുന്ന രംഗങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.

തേനി ഈശ്വർ സിനിമയിൽ രാത്രി സമയങ്ങളെ കാണിക്കാൻ ഉപയോഗിച്ച ഷോട്ടുകളും, മടുപ്പുളവാക്കാത്ത ഇൻറീറിയർ ഷോട്ട്സും എടുത്തു പറയേണ്ടതാണ്.ഓസ്ലർ ത്രില്ലടിപ്പിക്കുന്ന വൈകാരിക നിമിഷങ്ങളുള്ള ഒരു ക്രൈം ഡ്രാമയോടൊപ്പം അനശ്വര രാജന്റെയും ഒരു പിടി പുതു മുഖങ്ങളുടെ വേറിട്ട പ്രകടന മികവ് കൊണ്ട് കൂടി ശ്രദ്ധേയമാണ്.

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

17 hours ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

17 hours ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

2 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

3 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

4 days ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

6 days ago

This website uses cookies.