സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് ‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ ചിത്രവുമായി എത്തിയേക്കും എന്ന് വാർത്തകൾ. മോഹൻലാലുമായി ഒരു പുതിയ ചിത്രം ഒരുക്കുന്നതിന്റെ ആദ്യ ഘട്ട ചർച്ചകൾ വിഷ്ണു പൂർത്തിയാക്കി എന്നും, ചിത്രം നിർമ്മിക്കുന്നത് ജി സുരേഷ് കുമാറിന്റെ രേവതി കലാമന്ദിർ അല്ലെങ്കിൽ എം രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ ആയേക്കാമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ടോവിനോ തോമസ് നായകനായ ‘വാശി’ എന്ന ചിത്രമൊരുക്കിയാണ് വിഷ്ണു ജി രാഘവ് അരങ്ങേറ്റം കുറിച്ചത്. ‘വാശി’ മികച്ച ശ്രദ്ധ നേടിയില്ലെങ്കിലും രജപുത്ര വിഷ്വൽ മീഡിയ നിർമ്മിച്ച ‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ എന്ന വെബ് സീരീസിലൂടെ വലിയ ശ്രദ്ധയാണ് വിഷ്ണു നേടിയത്. നീരജ് മാധവ്, അജു വർഗീസ്, ഗൗരി എന്നിവരാണ് അതിൽ പ്രധാന വേഷങ്ങൾ ചെയ്തത്.
Mohanlal in discussion with ‘Love Under Construction’ director Vishnu G Raghav
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.