ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രീയപ്പെട്ട യുവരാജ് സിങ് കഴിഞ്ഞ ദിവസമാണ് താൻ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പതിനേഴ് വർഷത്തിലധികം നീണ്ട ക്രിക്കറ്റ് കരിയർ യുവി അവസാനിപ്പിക്കുമ്പോൾ ഓരോ ക്രിക്കറ്റ് പ്രേമിക്കും ജീവിതകാലം മുഴുവൻ ഓർമയിൽ സൂക്ഷിക്കാനുള്ള വിസ്മയിപ്പിക്കുന്ന പോരാട്ട മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടാണ് അദ്ദേഹം പാഡഴിക്കുന്നതു എന്ന് പറയാം. ആധുനിക ഏകദിന ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളാണ് യുവരാജ് സിങ്. ഇപ്പോഴിതാ ആ കാര്യം എടുത്തു പറഞ്ഞു കൊണ്ട് യുവരാജിന് ആശംസകളുമായി എത്തിയിരിക്കുന്നത് മലയാള സിനിമയിലെ യുവ സൂപ്പർ താരം ആയ പൃഥ്വിരാജ് സുകുമാരൻ ആണ്. തന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് പൃഥ്വിരാജ് യുവരാജ് സിങ്ങിന് ആശംസകൾ നേർന്നത്.
ഏകദിന ക്രിക്കറ്റ് ടീമിന് യുവരാജ് പകർന്നു കൊടുത്ത ശ്കതിയും വൈവിധ്യവും കണക്കിലെടുക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏകദിന കളിക്കാരുടെ പട്ടികയിൽ ആണ് യുവരാജ് സിങ്ങിന് സ്ഥാനം എന്ന് പറയുന്നു പൃഥ്വിരാജ് സുകുമാരൻ. യുവരാജിന് നന്ദി പറഞ്ഞ പൃഥ്വിരാജ് പറയുന്നത് യുവി സമ്മാനിച്ച ഓർമ്മകൾ എത്രമാത്രം നമ്മുക്ക് വിലപെട്ടതാണെന്നു വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ പറ്റില്ല എന്നാണ്. മലയാളത്തിന്റെ നടന വിസ്മയമായ മോഹൻലാലും ഇന്ന് യുവരാജ് സിങ്ങിന് ആശംസകളുമായി എത്തിയിരുന്നു. ചെറുപ്പം മുതലേ വലിയ ക്രിക്കറ്റ് ആരാധകനാണ് പൃഥ്വിരാജ് സുകുമാരൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ‘അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം അംഗം ആയിരുന്നു എങ്കിലും ഷൂട്ടിംഗ് തിരക്കുകൾ മൂലം പലപ്പോഴും പൃഥ്‌വിരാജിനു ടീമിന് വേണ്ടി കളിയ്ക്കാൻ സാധിച്ചിരുന്നില്ല.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.