പുതുവർഷത്തിൽ ആദ്യം തന്നെ മലയാളികൾക്ക് വമ്പൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് യുവതാര ചിത്രങ്ങൾ റിലിസിനായ് ഒരുങ്ങുന്നു. നിവിൻ പോളി നായകനാകുന്ന മിഖായേൽ. പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ആസിഫ് അലി ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയുമാണ് ജനുവരിയിൽ റിലീസിന് ഒരുങ്ങുന്ന യുവതാര മലയാള ചിത്രങ്ങൾ.
ഗ്രേറ്റ്ഫാദർ, അബ്രഹാമിന്റ സന്തതികൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് മിഖായേൽ.ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ഹനിഫ് അദേനിയാണ്. ഉണ്ണി മുകുന്ദൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നതാണ്. ത്രില്ലർ രൂപത്തിൽ ഒരുക്കുന്ന ചിത്രം ജനുവരി 18 ന് റിലിസ് ചെയ്യും.
രാമലില എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ജിത്തു ജോസഫ് ഒരുക്കിയ ആദി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണിത്.ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനം നിർവ്വഹിച്ചിരിക്കുന്നത് പീറ്റർ ഹെയിൻ ആണ്. സായ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന് നായികയാവുന്നത്.ഈ മാസം തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ റിലീറിങ്ങ് ഡേറ്റ് ഉടനെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയും ഒന്നിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഐശ്വര്യ ലക്ഷമി നായികയാവുന്ന ചിത്രത്തിൽ ദേവൻ, സിദിഖ്, അജു വർഗീസ്, കെ പി എ സി ലളിത ,രഞ്ജി പണിക്കർ, ബാലു വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റ് കൃത്യമായ് പുറത്ത് വന്നിട്ടില്ലെങ്കിലും ജനവരിയിൽ തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മലയാള സിനിമകളെ കൂടാതെ പൊങ്കൽ ആഘോഷമാക്കാൻ തമിഴിൽ നിന്നും സൂപ്പർ സ്റ്റാർ ചിത്രം പേട്ടയും,അജിത് കുമാർ ചിത്രം വിശ്വാസവും എത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായ പേട്ടയിൽ രജനിക്ക് വില്ലനായ് എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. വമ്പൻ റിലിസുകളുമായ് 2019ന്റെ തുടക്കം തന്നെ ഞെട്ടിക്കാൻ തയ്യാറാവുകയാണ് സിനിമാലോകം.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.