മെഗാസ്റ്റാർ മമ്മൂട്ടി തെലുങ്കിൽ നായകനായി അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമാണ്. ഈ വർഷം ഡിസംബർ 21 നു റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്നാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിൽ തെലുങ്ക് യുവ സൂപ്പർ താരമായ വിജയ് ദേവരക്കൊണ്ടയും അഭിനയിക്കും എന്നാണ്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകൻ ആയ ജഗൻ ആയാവും വിജയ് ദേവരക്കൊണ്ട അഭിനയിക്കുക എന്നാണ് സൂചന. നേരത്തെ തമിഴ് നടൻ കാർത്തി ആയിരിക്കും ഇ വേഷം ചെയ്യുക എന്നും വാർത്തകൾ വന്നിരുന്നു.
അർജുൻ റെഡ്ഢി, ഗീത ഗോവിന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലെ യുവാക്കൾക്കിടയിൽ വരെ വളരെ പോപ്പുലർ ആയ താരമാണ് വിജയ് ദേവരക്കൊണ്ട. നോട്ട എന്ന ചിത്രമാണ് വിജയ്‌യുടെ അടുത്ത റിലീസ്. ഇതിന്റെ ടീസർ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മമ്മൂട്ടി വർഷങ്ങൾക്കു ശേഷമാണു തെലുങ്കിൽ അഭിനയിക്കുന്നത്. യാത്രയിലൂടെ തെലുങ്കിലെ തന്റെ ആദ്യ വിജയവും മമ്മൂട്ടി നേടും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ, ജീവ എന്നിവരും അഭിനയിക്കുന്നുണ്ട്. ബാഹുബലിയിൽ അഭിനയിച്ച ആശ്രിത ആണ് വിജയമ്മ ആയി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കെ കൃഷ്ണ കുമാർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.