[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാസ്സ് പോലീസ് ഓഫീസർ ആയി ടോവിനോ തോമസ് വരുന്നു; ചിത്രം കൽക്കി..!

യുവ താരം ടോവിനോ തോമസ് അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രമാണ് കൽക്കി. ഇപ്പോൾ ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്ന ടോവിനോ അത് പൂർത്തിയാക്കിയാൽ ഉടൻ ചെയ്യാൻ പോകുന്നത് പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യാൻ പോകുന്ന കൽക്കി എന്ന മാസ്സ് എന്റെർറ്റൈനെറിൽ ആണ്. ഒരു കിടിലൻ മാസ്സ് പോലീസ് ഓഫീസർ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്നത്‌ എന്നാണ് ഇന്ന് പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ സൂചിപ്പിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിമ്സിന്റെ ബാനറിൽ സുവിന് കെ വർക്കി. പ്രശോഭ്‌ കൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം എന്നിവർ ചേർന്നാണ്.

ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് രഞ്ജിത് കുഴുർ ആണ്. അടുത്ത വർഷം സമ്മർ റിലീസ് ആയി ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. സെൻട്രൽ പിക്ചർസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ടോവിനോ തോമസ് ആദ്യമായല്ല തന്റെ കരിയറിൽ പോലീസ് വേഷം ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം ഇസ്‌റായിൽ ടോവിനോ തോമസ് ഒരു പോലീസ് ഓഫീസർ ആയാണ് എത്തിയത്. എന്നാൽ ഒരു വലിയ താരത്തിലേക്കുള്ള വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്തു ഇത്തരമൊരു മാസ്സ് കഥാപാത്രം ചെയ്യുന്നത് ടോവിനോ എന്ന നടന്റെ താരമൂല്യത്തിന് വലിയ ഗുണം ചെയ്യും. മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ, ധനുഷ് നായകനായ തമിഴ് ചിത്രം മാരി 2 എന്നിവയാണ് ടോവിനോ തോമസിന്റെ അടുത്ത റിലീസുകൾ. ആഷിക് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിലും ഈ വർഷം ടോവിനോ അഭിനയിക്കും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.