[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞാൻ തൊബാമ കാണാം നീ അരവിന്ദന്റെ അതിഥികളും കാണണം; അൽഫോൺസ് പുത്രന് രസകരമായ മറുപടിയുമായി വിനീത് ശ്രീനിവാസൻ..

അൽഫോൺസ് പുത്രന്റെ രസകരമായ പോസ്റ്റിന് മറുപടിയുമായാണ് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ എത്തിയത്. അവഞ്ചേഴ്‌സ് ഉൾപ്പടെയുള്ള വലിയ ചിത്രങ്ങൾ, വമ്പൻ റിലീസായി നാളെ എത്തുമ്പോൾ തന്റെ കൊച്ചു ചിത്രവും അതിനെ നേരിടുവാൻ ആയി എത്തുന്നു എന്ന പോസ്റ്റുമായി അൽഫോൻസ് പുത്രൻ ഇന്ന് ഫേസ്ബുക്കിൽ എത്തിയിരുന്നു. ഏവരുടെയും പിന്തുണ തേടിയ അൽഫോൺസ് പുത്രന് മറുപടിയുമായി വിനീത് ശ്രീനിവാസൻ എത്തി. ഞാൻ തൊബാമ കാണാം എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ മറുപടി. നീ എന്റെ ചിത്രം അരവിന്ദന്റെ അതിഥികൾ കാണണം എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. എന്തുതന്നെയായാലും ഇവരുടെ സൗഹാർദ്ദപരമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അൽഫോൺസ് പുത്രൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് തൊബാമ. പ്രേമത്തിലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ ശബരീഷ് വർമ്മ, സിജു വിൽസൺ, കൃഷ്ണ ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനീത് ശ്രീനിവാസനും പിതാവ് ശ്രീനിവാസനും വളരെ വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രം നാളെയാണ് റിലീസിനെത്തുന്നത്. കഥ പറയുമ്പോൾ കഥ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള എം. മോഹനൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ട്രൈലെറുകളും പോസ്റ്ററുകളിലൂടെയും തന്നെ മികച്ച പ്രതീക്ഷ പുലർത്തുന്നു. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് നിഖില വിമലാണ്. ചിത്രത്തിൽ ഇവരെ കൂടാതെ കെ. പി. എ. സി ലളിത, ഉർവ്വശി, പ്രേംകുമാർ തുടങ്ങിയവർ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നു. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രദീപ് കുമാറും നോബിൾ ബാബുവുമാണ് ചിത്രത്തിന്റെ നിർമ്മാണം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.