അൽഫോൺസ് പുത്രന്റെ രസകരമായ പോസ്റ്റിന് മറുപടിയുമായാണ് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ എത്തിയത്. അവഞ്ചേഴ്‌സ് ഉൾപ്പടെയുള്ള വലിയ ചിത്രങ്ങൾ, വമ്പൻ റിലീസായി നാളെ എത്തുമ്പോൾ തന്റെ കൊച്ചു ചിത്രവും അതിനെ നേരിടുവാൻ ആയി എത്തുന്നു എന്ന പോസ്റ്റുമായി അൽഫോൻസ് പുത്രൻ ഇന്ന് ഫേസ്ബുക്കിൽ എത്തിയിരുന്നു. ഏവരുടെയും പിന്തുണ തേടിയ അൽഫോൺസ് പുത്രന് മറുപടിയുമായി വിനീത് ശ്രീനിവാസൻ എത്തി. ഞാൻ തൊബാമ കാണാം എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ മറുപടി. നീ എന്റെ ചിത്രം അരവിന്ദന്റെ അതിഥികൾ കാണണം എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. എന്തുതന്നെയായാലും ഇവരുടെ സൗഹാർദ്ദപരമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അൽഫോൺസ് പുത്രൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് തൊബാമ. പ്രേമത്തിലൂടെ മലയാളികളുടെ പ്രിയ താരങ്ങളായി മാറിയ ശബരീഷ് വർമ്മ, സിജു വിൽസൺ, കൃഷ്ണ ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനീത് ശ്രീനിവാസനും പിതാവ് ശ്രീനിവാസനും വളരെ വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രം നാളെയാണ് റിലീസിനെത്തുന്നത്. കഥ പറയുമ്പോൾ കഥ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള എം. മോഹനൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ട്രൈലെറുകളും പോസ്റ്ററുകളിലൂടെയും തന്നെ മികച്ച പ്രതീക്ഷ പുലർത്തുന്നു. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് നിഖില വിമലാണ്. ചിത്രത്തിൽ ഇവരെ കൂടാതെ കെ. പി. എ. സി ലളിത, ഉർവ്വശി, പ്രേംകുമാർ തുടങ്ങിയവർ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നു. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രദീപ് കുമാറും നോബിൾ ബാബുവുമാണ് ചിത്രത്തിന്റെ നിർമ്മാണം.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.