ഓണചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഏറെ ജനപ്രീതി നേടിയ ഗാനമാണ് ജിമിക്കി കമ്മൽ എന്ന ഗാനം. ചിത്രം ഇറങ്ങും മുന്നേ വൻ സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചത്. ഒട്ടേറെ ആളുകൾ ജിമ്മിക്കി കമ്മലിന്റെ ഗാനത്തിനൊപ്പം ചുവട് വെച്ച വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
അതിനിടെയാണ് അണിയറപ്രവർത്തകരെ ഞെട്ടിച്ചു കൊണ്ടുള്ള പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ ജിമ്മി കെമ്മൽ പാട്ടിനെ കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് വരെ ഇട്ടത്. എന്നാൽ ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി ഗാനത്തെ തേടി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തോടോട് ഒരു കോടിയിലധികം കാഴ്ചക്കാരാണ് ഗാനത്തിന് യൂട്യൂബിൽ ലഭിച്ചത്. 2017ലെ ഇന്ത്യയിലെ ആദ്യ ടോപ് പത്ത് ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് “എന്റമ്മേടെ ജിമ്മിക്കി കമ്മല്‍”. വേള്‍ഡ് മ്യൂസിക് അവാര്‍ഡ്‌സ് എന്ന ഗ്രൂപ്പ് പുറത്ത് വിട്ട ലിസ്റ്റില്‍ ഇടം നേടിയ ഏക മലയാള ഗാനവും ഇത് തന്നെ.
അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം നിർവഹിച്ച ജിമിക്കി കമ്മൽ എന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ ആണ്. ഷാൻ റഹ്‌മാൻ ആദ്യമായി സംഗീതമൊരുക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്.
കഴിഞ്ഞ വർഷം ഓണത്തോടൊപ്പം മലയായികൾ ഏറ്റുപാടിയ ഗാനമായിരുന്നു ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ തിരുവാവണി രാവ് എന്ന ഗാനം.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനും സംഗീതം നിർവഹിച്ചത് ഷാൻ റഹ്‌മാൻ തന്നെയാണ്. എന്നാൽ ജിമിക്കി കമ്മലിനാണ് ലോകമൊട്ടാകെ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.