[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മണി രത്‌നത്തിന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കും ഒപ്പം തമിഴിലെ ജനപ്രിയ താരങ്ങളും …

കഴിഞ്ഞ കുറെ മാസങ്ങൾ ആയി മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തിന്റെ താര നിറയെ കുറിച്ച് ഊഹാപോഹങ്ങൾ പരക്കുകയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോളിതാ എല്ലാ ഊഹാപോഹങ്ങൾക്കും അവസാനം ഇട്ടു കൊണ്ടി ഒഫീഷ്യൽ ആയി തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ താര നിരയുടെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ഒരു ഗംഭീര താര നിര തന്നെയാണ് മണി രത്‌നം ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അരവിന്ദ് സ്വാമി, ചിമ്പു, ഫഹദ് ഫാസിൽ, വിജയ് സേതുപതി, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുക. ഒരുപക്ഷെ ഈ അടുത്ത കാലത്തു ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിൽ കാണാൻ പോകുന്ന ഏറ്റവും വലിയ താര നിര എന്ന് തന്നെ ഈ ചിത്രത്തിന്റെ താര നിരയെ വിശേഷിപ്പിക്കാം.

പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ എ ആർ റഹ്മാൻ ആയിരിക്കും ഈ മണി രത്‌നം ചിത്രത്തിന്റെയും സംഗീത സംവിധായകൻ. വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ മണി രത്‌നം ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടാകും.

ശ്രീകർ പ്രസാദ് ആയിരിക്കും ഈ മണി രത്‌നം ചിത്രത്തിന്റെയും എഡിറ്റർ ആയി ജോലി ചെയ്യുക. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും മണി രത്‌നം തന്നെ ആയിരിക്കും. മദ്രാസ് ടാകീസ് എന്ന സ്വന്തം ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുക.

അടുത്ത വർഷം ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം മണി രത്‌നത്തിന്റെ കരിയറിൽ ഏറെ നിർണ്ണായകമായേക്കാവുന്ന ഒരു ചിത്രമാണ്. കാരണം കുറച്ചു വർഷങ്ങൾ ആയി വലിയ വിജയങ്ങൾ ഒന്നും അദ്ദേഹത്തെ തേടി എത്തുന്നില്ല.

ഒരു ത്രില്ലർ ആയിരിക്കും ഈ ചിത്രം എന്ന് ഐശ്വര്യ രാജേഷ് അടുത്തിടെ ഒരു മാധ്യമത്തോട് പറഞ്ഞത് ഒഴിച്ചാൽ ഈ ചിത്രം ഏതു തരത്തിൽ ഉള്ളതാവും എന്നതിനെ കുറിച്ച് ഇത് വരെ ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല.

മണി രത്‌നത്തിന്റെ കഴിഞ്ഞ ചിത്രമായ കാട്രു വെള്ളിയിടായ് ബോക്സ് ഓഫീസിൽ കനത്ത പരാജയം ആയിരുന്നു. കാർത്തി ആയിരുന്നു വമ്പൻ പ്രതീക്ഷകളോടെ എത്തിയ ഈ ചിത്രത്തിലെ നായകൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.