ഇന്ന് ബോളിവുഡിലെ ഏറ്റവും ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് കങ്കണ റനൗട്. ഒന്നിലധികം തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും നേടിയിട്ടുള്ള ഈ പ്രതിഭ തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുള്ള താരമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായി നിലകൊള്ളുന്ന ഈ നടിയുടെ പല പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. ഏതായാലും ഇപ്പോൾ കെ ജി എഫ് 2 എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം ഇന്ത്യൻ സിനിമയിലെ ചരിത്ര വിജയം നേടുമ്പോൾ കങ്കണ അതിലെ നായകൻ യാഷിനെ കുറിച്ച് പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. യഷിനെ അമിതാഭ് ബച്ചനോട് ഉപമിച്ചിരിക്കുകയാണ് ഇപ്പോൾ കങ്കണ.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം എന്നാണ് യാഷിനെ കുറിച്ച് കങ്കണ പറയുന്നത്. എഴുപതുകൾ മുതൽ അമിതാഭ് ബച്ചൻ ബാക്കിവെച്ച ശൂന്യത യഷ് നികത്തുന്നു എന്നും കങ്കണ പറയുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്തു ചെയ്ത ഡോൺ, ദീവാർ, അഗ്നിപഥ്, ശക്തി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇന്ത്യൻ സിനിമയിലെ ക്ഷുഭിത യൗവനം എന്ന പേര് അമിതാഭ് ബച്ചൻ നേടിയെടുത്തത്. എന്നാൽ അമിതാബ് ബച്ചൻ അഭിനയിച്ച ചിത്രങ്ങൾ റീമേക് ചെയ്യുമോ എന്ന് ഒരു കെ ജി എഫ് പ്രമോഷൻ പരിപാടിയിൽ ചോദിച്ചപ്പോൾ യാഷ് പറഞ്ഞത്, വ്യക്തിപരമായി തനിക്ക് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിനോട് താത്പര്യമില്ലെന്നും ക്ലാസിക് ആയി നിൽക്കുന്ന അമിതാബ് ബച്ചൻ ചിത്രങ്ങളിൽ ഒന്നും കൈ വെക്കുകയെ ഇല്ലെന്നുമാണ്. പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് 2 ഇപ്പോൾ റെക്കോർഡ് ബ്രേക്കിംഗ് വിജയം ആണ് നേടുന്നത്. ഇതിനു ഒരു മൂന്നാം ഭാഗവും ഉണ്ടാവും.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.